Header Ads

  • Breaking News

    പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയയാൾ പിടിയിൽ

    പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ ഒരാളെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. മട്ടന്നൂർ പത്തൊമ്പതാം മൈലിലെ സിറാജ് (48) ആണ് അറസ്റ്റിലായത്. ഒന്നരമാസം മുമ്പാണ് സംഭവം. പത്തൊമ്പതാം മൈലിൽവെച്ച് പല തവണയായി പീഡിപ്പിച്ചെന്നാണ് പരാതി. പീഡനത്തിനിരയായ വിദ്യാർഥി ചൈൽഡ് ലൈനിന് പരാതി നൽകിയതിനെ തുടർന്ന് കേസ് പോലീസിന് കൈമാറുകയായിരുന്നു. പോലീസ് അന്വേഷണത്തിനൊടുവിലാണ് ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്. 

    No comments

    Post Top Ad

    Post Bottom Ad