• Breaking News

    വിള്ളല്‍ വന്ന പാലം പരിശോധിക്കാനെത്തിയപ്പോള്‍ അപ്രതീക്ഷിതമായി തകര്‍ന്നു വീണു; എം എല്‍ എ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ

     


    ബെംഗളൂരു: 

      വിള്ളല്‍ വന്ന പാലം പരിശോധിക്കാനെത്തിയപ്പോള്‍ അപ്രതീക്ഷിതമായി തകര്‍ന്നു വീണതോടെ ജെ ഡി എസ് എം എല്‍ എ രാജ വെങ്കട്ടപ്പ നായ്ക്കും അനുയായികളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. എം എല്‍ എ നിന്നിരുന്ന പാലത്തിന്റെ ഒരുഭാഗം തകര്‍ന്നു പോവുകയായിരുന്നു. കര്‍ണാടക റായ്ച്ചൂര്‍ ജില്ലയിലെ സിര്‍വാര താലൂക്കിലെ മല്ലറ്റ് ഗ്രാമത്തിലാണ് സംഭവം.


    കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ പാലത്തില്‍ വിള്ളല്‍ വീണത് പരിശോധിക്കാനെത്തിയതായിരുന്നു എം എല്‍ എ. കൂട്ടത്തില്‍ പ്രദേശവാസികളും പാലത്തില്‍ കയറിയതോടെ ഭാരംതാങ്ങാനാകാതെ ഒരുഭാഗം തകര്‍ന്നുവീഴുകയായിരുന്നു. ഉടന്‍തന്നെ ആളുകള്‍ പുറകോട്ടു മാറിയതിനാല്‍ വന്‍ അപകടം ഒഴിവായി. സംഭവത്തില്‍ പരിക്കേറ്റ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    എം എല്‍ എയും പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പാലത്തിന്റെ തകര്‍ന്നുവീണ ഭാഗത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.  


    https://www.facebook.com/watch/?v=3308765979240253

    No comments

    Post Bottom Ad

    19 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197