Header Ads

  • Breaking News

    കെ എസ് ഇ ബിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി എത്തിച്ച പത്ത് ലക്ഷം ലക്ഷം രൂപ വിലവരുന്ന ബ്രേക്കറും അനുബന്ധ ഉപകരണങ്ങളും മോഷ്ടിച്ചു കടത്തിയ അഞ്ചംഗസംഘം പോലീസ് പിടിയിൽ

    പരിയാരം : കെ എസ് ഇ ബിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി എത്തിച്ച പത്ത് ലക്ഷം ലക്ഷം രൂപ വിലവരുന്ന ബ്രേക്കറും അനുബന്ധ ഉപകരണങ്ങളും മോഷ്ടിച്ചു കടത്തിയ അഞ്ചംഗസംഘം പരിയാരം പോലീസിന്റെ പിടിയിലായി , രണ്ടു പ്രതികൾ ഒളിവിൽ . കാഞ്ഞിരോട് ചാലിൽ വീട്ടിൽ അജിത്ത്കുമാർ ( 43 ) , കാഞ്ഞിരോട് തെരു തലമുണ്ടയിലെ പാടിയിൽ ഹൗസിൽ എം.മിഥുൻ എന്ന കുട്ടൻ ( 23 ) , മുട്ട ഹൗസിൽ പ്രജീഷ് ( 24 ) , തലമുണ്ട് അമൽ നിവാസിൽ എം.വി.അമൽ എന്ന ലാലു ( 23 ) , കൂടാളി കുംഭത്ത രമ്യനിവാസിൽ ക.സബിൻ ( 32 ) എന്നിവരെയാണ് പരിയാരം സി ഐ കെ.വി.ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത് .ഈ കേസിലെ പ്രധാനപ്പെട്ട പ്രതികളായ രണ്ടുപേർ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു . തൃശൂർ ടെസ് ട്രാൻസാ കൺസ്ട്രക്ഷൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബക്കറും അനുബന്ധ സാധന സാമഗ്രികളുമാണ് കഴിഞ്ഞ ആഗസ്ത് 16 ന് മോഷണം പോയത് . റോഡ് നിർമ്മാണ അവശ്യത്തിനായി കടന്നപ്പള്ളി ചന്തപ്പുരയിലെ കള്ളക്കാത്തോട് എന്ന സ്ഥലത്ത് 15 ന് രാവിലെ ഒൻപത് മണിക്കാണ് സാധനങ്ങൾ ഇവിടെ ഇറക്കിവെച്ചത് . 17 ന് രാവിലെ എട്ട് മണിക്ക് ചെന്നുനോക്കിയപ്പോഴാണ് സാധനങ്ങൾ നഷ്ടപ്പെട്ടതായി കണ്ടത് . ടെസ് ട്രാൻസ്കോ കമ്പനിയുടെ കരാർ ജീവനക്കാരനാണ് പിടിയിലായ അജിത്ത്കുമാർ . കമ്പനി ഏരിയാ മാനേജർ മലപ്പുറം മുണ്ടംപറമ്പിലെ വാഴക്കൽ വി , എം.മാത്യു എന്ന റോയിയുടെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത് . പ്രിൻസിപ്പൽ എസ് ഐ എം.പി.ഷാജി , അഡീ . എസ് ഐ ടി.രവീന്ദ്രൻ , എസ് ഐ സി.ജി.സാംസൺ , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രമോദ് , പ്രസന്നൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു . പ്രതികളെ മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു

    No comments

    Post Top Ad

    Post Bottom Ad