Header Ads

  • Breaking News

    മണത്തണ ആയോത്തുംചാലില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം

    മണത്തണ ആയോത്തുചാല്‍ ഇറക്കത്തിന് സമീപം കാറുകള്‍ കൂട്ടിയിടിച്ചു. പേരാവൂര്‍ ഭാഗത്ത് നിന്ന് വന്ന മാരുതി റിറ്റ്‌സ് കാറും കണിച്ചാര്‍ ഭാഗത്ത് നിന്ന് വന്ന മാരുതി സ്വിഫ്റ്റ് കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാറുകളുടെ അമിതവേഗം മൂലം ബ്രേക്ക് കിട്ടാതെയാണ് അപകടമുണ്ടായത്. ഇറക്കവും വളവുമുളള പ്രദേശമായതിനാല്‍ ഇവിടെ അപകട സാധ്യത കൂടുതലാണ്. അതോടൊപ്പം മഴ പെയ്ത് റോഡില്‍ തെന്നലുണ്ടായതും അപകടത്തിന് കാരണമായി. അതേസമയം അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല.

    No comments

    Post Top Ad

    Post Bottom Ad