Header Ads

  • Breaking News

    "ഋതു " ആരതിയുടെ ആദ്യ കവിതാ സമാഹാരം ആധുനികാനന്തര തലമുറയിലെ ശ്രദ്ധേയനായ മലയാളകവി കുരീപ്പുഴ ശ്രീകുമാർ അദ്ദേഹത്തിന്റെ വസതിയിൽ പുസ്തകം പ്രകാശനം ചെയ്തു....

    "ഋതു " ആരതിയുടെ  ആദ്യ കവിതാ സമാഹാരം.
    ഏറെ സന്തോഷത്തോടെ നിങ്ങൾക്ക് മുന്നിൽ 
    "ഋതു " എന്ന കവിത സമാഹാരം. 
    ആധുനികാനന്തര തലമുറയിലെ ശ്രദ്ധേയനായ മലയാളകവി കുരീപ്പുഴ ശ്രീകുമാർ, അദ്ദേഹത്തിന്റെ വസതിയിൽ  പുസ്തകം  പ്രകാശനം ചെയ്തു. 
    "പ്രണയ ലുത്തീനിയ "
    എന്ന വിശേഷണം നൽകികൊണ്ട് ഈ കവിതാ സമാഹാരത്തിന് അവതാരിക തയ്യാറാക്കിയത് പ്രിയ എഴുത്തുകാരി അജിത ടി ജി ടീച്ചറാണ്. 

    "ലംബവും  തിരശ്ചീനവുമായ സകല കോണുകളിൽനിന്നും പ്രണയത്തെ നോക്കാൻ സാധിക്കുന്നത് ഭാഗ്യമാണ് . അതിന്  വസന്തത്തിന്റെ പൂമണം മാത്രമായിരിക്കില്ല , മഞ്ഞുകാലത്തിന്റെ വിളർച്ചയുമുണ്ടാകും. വേനലിൻറെ ചൂടും മഴയുടെ തണുപ്പുമുണ്ടാകും. ഋതുക്കളിൽ സൂര്യന്റെ ചലന സാധ്യതകൾക്കൊപ്പം നിറം മാറും. നിഴലും നിലാവും ചന്ദ്രോദയങ്ങളിൽ മാറി മാറി പതിക്കും. അത്തരം പ്രണയം അടിമുടി പുതച്ച അമ്പത് കവിതകളാണ് ആരതിയുടെ "ഋതു' എന്ന കവിതാ സമാഹാരത്തിലുള്ളത്. "
    വായനയെ സ്നേഹിക്കുന്നവരിലേക്ക് ഈ പുസ്തകം എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.
               

    No comments

    Post Top Ad

    Post Bottom Ad