• Breaking News

    ജേഴ്‌സി കൈമാറാന്‍ ആവശ്യപ്പെട്ടു, എന്നാല്‍ നല്‍കാന്‍ മെസി തയ്യാറായില്ലെന്ന് ബയേണ്‍ താരം


    മത്സരത്തിന് ശേഷം ജേഴ്‌സി കൈമാറാന്‍ ആവശ്യപ്പെട്ടിട്ടും മെസി തയ്യാറായില്ലെന്ന് ബയേണ്‍ ഫുള്‍ബാക്ക് അല്‍ഫോണ്‍സോ ഡാവിയസ്. ബാഴ്‌സയെ 8-2ന് ബാഴ്‌സ തകര്‍ത്തുവിട്ട മത്സരത്തിന് ശേഷമാണ് സംഭവം.
    മെസിയുടെ ജേഴ്‌സി ഞാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മെസി ആ സമയം കുറച്ച്‌ അസ്വസ്ഥനായിരുന്നു. അത് സാരമില്ല എന്തായാലും. അടുത്തവട്ടം നോക്കാം, പ്രതീക്ഷയുണ്ട്, അല്‍ഫോണ്‍സോ പറഞ്ഞു. ബാഴ്‌സക്കെതിരെ പ്രതിരോധ മികവിനൊപ്പം തകര്‍പ്പന്‍ ഗോള്‍ അസിസ്റ്റ് നല്‍കിയും അല്‍ഫോണ്‍സോ കയ്യടി നേടിയിരുന്നു.


    ബാഴ്‌സക്കെതിരെ ബയേണിന്റെ അഞ്ചാം ഗോള്‍ ഉറപ്പിച്ചത് ബയേണിന്റെ മുന്നേറ്റമായിരുന്നു. വേഗം കൊണ്ടും ഡ്രിബ്ലിങ്ങിലെ മികവ് കൊണ്ടും എതിരാളികളെ മറികടന്നു ഗോള്‍ പോസ്റ്റിന് ഏതാനും അടി അകലെ വെച്ച്‌ കിമ്മിച്ചിലേക്ക് പന്ത് നല്‍കി. ബാഴ്‌സയുടെ നെല്‍സന്‍ സെമെഡോയും പിക്വേയും ബയേണ്‍ യുവതാരത്തിന്റെ മികവിന് മുന്‍പില്‍ നോക്കുകുത്തിയായി.
    കളി ആരംഭിക്കുന്നതിന് മുന്‍പ് അല്‍ഫോണ്‍സോയെ ചൂണ്ടി മെസിക്കാണ് മുന്നറിയിപ്പ് ലഭിച്ചിരുന്നത്. എന്നാല്‍ ബാഴ്‌സ ഡിഫന്റര്‍മാര്‍ക്കായിരുന്നു ആ മുന്നറിയിപ്പ് കിട്ടേണ്ടിയിരുന്നത്. ചാമ്ബ്യന്‍സ് ലീഗിലെ ഈ സീസണില്‍ മൂന്ന് അസിസ്റ്റുകളാണ് അല്‍ഫോണ്‍സോയില്‍ നിന്ന് വന്നത്, മറ്റൊരു ഡിഫന്ററും ഈ നേട്ടത്തിനൊപ്പമില്ല.

    No comments

    Post top Ad

    Post Bottom Ad