Header Ads

  • Breaking News

    തളിപ്പറമ്പിൽ അടച്ചിടൽ നീണ്ടേക്കും; ഹോം ഡെലിവറി തുടങ്ങി


    തളിപ്പറമ്പ്: ബുധനാഴ്ച നഗരസഭാപരിധിയിൽ രണ്ടുപേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു. സമീപ പഞ്ചായത്തായ പരിയാരത്തും ഒരാൾക്ക് രോഗബാധയുണ്ടായി. കുറുമാത്തൂർ, ഏഴോം, ചപ്പാരപ്പടവ്, ചെങ്ങളായി തുടങ്ങിയ സമീപ പഞ്ചായത്തുകളിലും സമ്പർക്ക കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. സമ്പർക്കംവഴിയുള്ള രോഗബാധ കൂടുന്ന സാഹചര്യത്തിൽ നഗരസഭാ പരിധിയിലെ അടച്ചിടൽ നീളുമെന്നാണ് സൂചന.

    വരുംദിവസങ്ങളിലെ കോവിഡ് കണക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും ലോക്ഡൗൺ ഇളവിനെക്കുറിച്ച് തീരുമാനമെടുക്കുക. ഇതുവരെയായി തളിപ്പറമ്പിലും പരിസരങ്ങളിലും റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ പലതിലും സമ്പർക്കപ്പട്ടിക വിപുലമാണ്. ഈ പശ്ചാത്തലത്തിലാണ് നഗരസഭാ പരിധിയിൽ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചത്. ഒരാഴ്ചയോളമായി തുടരുന്ന അടച്ചിടലിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാൻ പോലീസിന്റെ സമ്മതത്തോടെ ചിലയിടങ്ങളിൽ ഹോം ഡെലിവറി തുടങ്ങിയിട്ടുണ്ട്

    No comments

    Post Top Ad

    Post Bottom Ad