Header Ads

  • Breaking News

    കണ്ണൂരിൽ വാഹനത്തിൽ പച്ചക്കറി വിൽക്കുന്നയാൾക്ക് കോവിഡ് : സമ്പർക്കത്തിലേർപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്ന് ചക്കരക്കൽ പോലീസ്


    ചക്കരക്കൽ  : 
    പച്ചക്കറി വിൽപ്പനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനാൽ പ്രഥമ സമ്പർക്കത്തിലേർപ്പെട്ടവർ വിവരമറിയിക്കണമെന്ന് ചക്കരക്കൽ പോലീസ് അറിയിച്ചു . കെ.എൽ 58 ക്യൂ 3583 മഹീന്ദ്ര മാക്സിമോ വണ്ടിയിൽ കഴിഞ്ഞ ആഗസ്റ്റ് അഞ്ചു മുതൽ 17 വരെ കടലായി , കുറുവ , താഴെചൊവ്വ , തിലാന്നൂർ , കാപ്പാട് സ്ഥലങ്ങളിലെ വിവിധ പ്രദേശങ്ങളിൽ പച്ചക്കറി വിൽപ്പന നടത്തിയ വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പോലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയത് , ഇയാളുടെ വണ്ടിയിൽ നിന്ന് പച്ചക്കറി വാങ്ങിയവരും നേരിട്ട് സമ്പർക്കം പുലർത്തിയവരും സ്വയം നിരീക്ഷണത്തിൽ പോകുകയും ചക്കരക്കൽ പോലീസുമായി +919497935330 ( സബ് ഇൻസ്പെക്ടർ വിനോദ് കുമാർ - കൊറോണ ട്രാക്കിങ്ങ് ആൻഡ് ഇൻവസ്റ്റിഗോഷൻ ടീം ) എന്ന നമ്പറിൽ ബന്ധപ്പെടുകയും ചെയ്യണം .

    05/08/20 ബുധൻ : ചീപ്പ് റോഡ് - ചരപ്പുറം മുത്തപ്പൻ ക്ഷേത്രം - ചെന്നിലോട്ട് റോഡ് ചരപ്പുറം വില്ല - വൈദ്യര് കണ്ടി - മുട്ടോളംപാറ ക്ഷേത്രം- തിലാന്നൂർ സ്കൂൾ റോഡ് 06/08/20 വ്യാഴം : തിലാന്നൂർ മന്ദപ്പൻ കാവ് റോഡ് - കനാൽ റോഡ് - ശിശുമന്ദിരം റോഡ് - മാതൃഭൂമി പെരിക്കാട് റോഡ് - സത്രം റോഡ് -നാലാംകുറ്റി - നൂഞ്ഞിങ്കാവ് വഴി താഴെ ചൊവ്വ 07/08/20 ചൊവ്വ ( personal visit ) : തിലാന്നൂർ - മാതൃഭൂമി സ്റ്റോപ്പ് 12/08/20 ബുധൻ : ചീപ്പ് റോഡ് - ചരപ്പുറം മുത്തപ്പൻ ക്ഷേത്രം - ചെന്നിലോട്ട് റോഡ് ചരപ്പുറം വില്ല - വൈദ്യര് കണ്ടി - മുട്ടോളംപാറ ക്ഷേത്രം- തിലാന്നൂർ സ്കൂൾ കോഡ് 13/08/20 വ്യാഴം : തിലാന്നൂർ മന്ദപ്പൻ കാവ് റോഡ് - കനാൽ റോഡ് - ശിശുമന്ദിരം റോഡ് - മാതൃഭൂമി പെരിക്കാട് റോഡ് - സത്രം റോഡ് -നാലാംകുറ്റി - നുഞ്ഞിങ്കാവ് വഴി താഴെ ചൊവ്വ 14/08/20 വെള്ളി : ഉമ്മർ നഗർ കോളനി - തങ്കക്കുന്ന് - വെള്ളപ്പാറ നൂഞ്ഞിങ്കാവ് കിഴക്കേക്കര

    No comments

    Post Top Ad

    Post Bottom Ad