Header Ads

  • Breaking News

    ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വീണ്ടും പ്രതിസന്ധിയില്‍ ; രണ്ടാമത് ഒരു താരത്തിനും കോവിഡ് ; സുരേഷ് റെയ്‌ന പിന്മാറി, ടീം ഒന്നടങ്കം ക്വാറന്റൈനില്‍


    ഐപിഎല്‍ തുടങ്ങാനിരിക്കെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വീണ്ടും തിരിച്ചടി. ടീമിന്റെ രണ്ടാമത് ഒരു താരകത്തിനും കോവിഡ് സ്ഥിരീകരിച്ചു. കളിക്കരനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. എന്നാല്‍ വലംകൈയ്യന്‍ ടോപ്പ് ഓര്‍ഡര്‍ ബാറ്റ്‌സ്മാനാണെന്ന് ടീമുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഈയിടെ ഇന്ത്യ എ ടീമുകളുടെ ഭാഗമായ അദ്ദേഹം രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സിഎസ്‌കെയുടെ ഒരു പേസര്‍ക്കും 12 സപ്പോര്‍ട്ടിംഗ് സ്റ്റാഫ് അംഗങ്ങള്‍ക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു.

    ടീം ഒന്നടങ്കം ഇപ്പോള്‍ ക്വാറന്റൈനിലാണ്. നേരത്തെ യുഎഇയില്‍ വന്നിറങ്ങുന്ന ക്ലബുകള്‍ക്ക് എല്ലാം നിര്‍ബന്ധിത ക്വാറന്റൈന്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ ചെന്നൈയുടെ ക്വാറന്റൈന്‍ കാലാവധി നീട്ടിയിരിക്കുകയാണ്. സെപ്തംബര്‍ ഒന്നു വരെയാണ് ക്വാറന്റൈന്‍ നീട്ടിയിരിക്കുന്നത്.

    അതേസമയം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തിരിച്ചടി നല്‍കി കൊണ്ട് ഓള്‍റൗണ്ടര്‍ സുരേഷ് റെയ്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് താരം ഈ സീസണില്‍ നിന്ന് പിന്മാറിയിരിക്കുന്നത്. ഐപിഎല്ലിലെ ഏറ്റവും മൂല്യമുള്ള താരങ്ങളിലൊരാളായ റെയ്‌ന തന്റെ കുടുംബത്തോടൊപ്പം കുറച്ച് സമയം ചെലവഴിക്കണമെന്ന് പറഞ്ഞാണ് പിന്മാറിയതെന്ന് ഫ്രാഞ്ചൈസിയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

    33 കാരനായ ഈ മാസം ആദ്യം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ സുരേഷ് റെയ്ന ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ഈ സമയത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് റെയ്‌നയ്ക്കും കുടുംബത്തിനും പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്ന് സിഎസ്‌കെ സിഇഒ കെ വിശ്വനാഥന്റെ പ്രസ്താവനയില്‍ പറഞ്ഞു. റെയ്‌നയുടെ അഭാവം സിഎസ്‌കെയ്ക്ക് വലിയ തിരിച്ചടിയാകും.

    അതേസമയം ടൂര്‍ണമെന്റ് ഇപ്പോള്‍ ഭീഷണിയിലല്ലെന്ന് മനസ്സിലാക്കാമെങ്കിലും ഒരു ഫ്രാഞ്ചൈസി ‘കോവിഡ് -19 ഹോട്ട്സ്‌പോട്ട്’ ആയി മാറുന്നത് മറ്റ് ടീമുകള്‍ക്കും ബിസിസിഐയ്ക്കും പതുക്കെ ഒരു പ്രശ്‌നമായി മാറുകയാണ്. ഒരു ഫ്രാഞ്ചൈസിയില്‍ നിന്ന് മാത്രം 13 കേസുകളുണ്ടെങ്കില്‍ അത് എല്ലാവര്‍ക്കുമുള്ള ഒരു പ്രശ്‌നമാണ്. ഏറ്റവും വലിയ കാര്യം വിദേശ ക്രിക്കറ്റ് കളിക്കാര്‍ ഇപ്പോള്‍ പരിഭ്രാന്തരാകാന്‍ തുടങ്ങുമോ എന്നതാണ്. കളിക്കാരുടെ മാനസികാരോഗ്യത്തെക്കുറിച്ച് തങ്ങള്‍ വിവരങ്ങള്‍ സൂക്ഷിക്കേണ്ടതുണ്ടെന്നും ഐപിഎല്ലുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad