+918891565197
+918891565197
  • Breaking News

    വന്‍ ഓഫര്‍… ഏറ്റവും വലിയ ഡേറ്റാ ഓഫര്‍ പ്രഖ്യാപിച്ച് ജിയോ


    വന്‍ ഓഫർ ഏറ്റവും വലിയ ഡേറ്റാ ഓഫര്‍ പ്രഖ്യാപിച്ച് ജിയോ. ക്രിക്കറ്റ് പ്രേമികള്‍ക്കായി റിലയന്‍സ് ജിയോ രണ്ട് പുതിയ പ്ലാനുകളാണ് അവതരിപ്പിച്ചത്. 399 വിലയുള്ള ഡിസ്‌നി + ഹോട്ട്സ്റ്റാറിന്റെ 1 വര്‍ഷത്തെ സബ്സ്‌ക്രിപ്ഷന്‍ രണ്ട് ഡേറ്റാ പ്ലാനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഡിസ്‌നി + ഹോട്ട്സ്റ്റാറിന്റെ 1 വര്‍ഷത്തെ സബ്സ്‌ക്രിപ്ഷന്‍ നല്‍കുന്ന ഒന്നിലധികം പ്രീപെയ്ഡ് വോയ്സ്, ഡേറ്റ ആഡ്-ഓണ്‍ പ്ലാനുകളാണ് റിലയന്‍സ് ജിയോയിലുള്ളത്.

    499 പ്ലാന്‍: റിലയന്‍സ് ജിയോ 499 രൂപയുടെ ക്രിക്കറ്റ് പായ്ക്ക് അവതരിപ്പിച്ചു. 499 ക്രിക്കറ്റ് പായ്ക്കില്‍ 399 രൂപ വിലമതിക്കുന്ന ഡിസ്‌നി + ഹോട്ട്സ്റ്റാറിന്റെ 1 വര്‍ഷത്തെ സബ്‌സ്‌ക്രിപ്ഷന്‍ വാഗ്ദാനം ചെയ്യുന്നു, കൂടാതെ പരിധിയില്ലാത്ത ക്രിക്കറ്റ് കവറേജ് നല്‍കുമെന്നും കമ്പനി അറിയിച്ചു. സബ്സ്‌ക്രിപ്ഷന്‍ ആനുകൂല്യങ്ങള്‍ക്ക് പുറമെ, 56 ദിവസത്തെ കാലയളവില്‍ റിലയന്‍സ് ജിയോ പ്രതിദിനം 1.5 ജിബി ഡേറ്റ വാഗ്ദാനം ചെയ്യുന്നു. വോയ്‌സ് കോള്‍ ഈ പ്ലാനില്‍ ലഭിക്കുന്നില്ല.

    777 ക്വാര്‍ട്ടര്‍ലി പ്ലാന്‍: ഈ പ്ലാന്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് 399 രൂപ വിലയുള്ള ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ വിഐപിയുടെ ഒരു വര്‍ഷത്തെ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും. എന്നാല്‍, ഈ പ്ലാനില്‍ വോയ്സ്, ഡേറ്റ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. 777 രൂപയുടെ ത്രൈമാസ പ്ലാനില്‍ 131 ജിബി ഡേറ്റ, പരിധിയില്ലാത്ത വോയ്സ് കോളിങ്, 84 ദിവസത്തേക്ക് സാധുതയുള്ള ജിയോ ആപ്ലിക്കേഷനുകളിലേക്ക് പ്രവേശനം എന്നിവ നല്‍കുന്നു. ഉപയോക്താവിന് പ്രതിദിനം 1.5 ജിബി ഡേറ്റയും പായ്ക്കിനൊപ്പം 5 ജിബിയുടെ അധിക ഡേറ്റയും ലഭിക്കും. പാക്കിന്റെ കാലാവധി 84 ദിവസമാണ്.

    No comments

    Post Bottom Ad

    +918891565197
    +918891565197
    17 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197