Header Ads

  • Breaking News

    തീവ്ര മഴ ;കുപ്പം-മംഗലശേരി-മുള്ളുൽ പുഴ കരകവിഞ്ഞൊഴുകി ,പട്ടുവം ഗ്രാമപഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി; നിരവധി വീടുകൾ ഭീഷണിയിൽ; കുടുംബങ്ങളെ മാറ്റി പാർപ്പിക്കാൻ നടപടി തുടങ്ങി

    തളിപ്പറമ്പ്: പട്ടുവം ഗ്രാമപഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി നിരവധി വീടുകൾ ഭീഷണിയിൽ.. കുടുംബങ്ങൾ ഭീതിയിലുമായി. കുപ്പം-മംഗലശേരി-മുള്ളുൽ പുഴ കരകവിഞ്ഞൊഴുകിയതിനാലാണ് പുഴയുടെ തീരത്തെ വീടുകൾ ഭിക്ഷണിയിലും ഇവിടെ താമസിക്കുന്ന കുടുംബങ്ങൾ ഭീതിയിലുമായത്.  ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡായ മുതുകുട, രണ്ടാം വാർഡായ കവുങ്കൽ , മൂന്നാം വാർഡായ മാണുക്കര, നാലാം വാർഡായ മംഗലശേരി, പത്താം വാർഡായ കൂത്താട്, പതിമൂന്നാം വാർഡായ വെളിച്ചാങ്കീൽ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്.

    No comments

    Post Top Ad

    Post Bottom Ad