Header Ads

  • Breaking News

    ബ്ലഡ്‌ ഡോണേഴ്സ് കേരള പയ്യന്നൂർ താലൂക് ഒന്നാം വാർഷിക ജനറൽ ബോഡി യോഗം നടന്നു



    ബ്ലഡ് ഡോണേഴ്സ് കേരള പയ്യന്നൂർ താലൂക്കിന്റെ ഒന്നാം വാർഷിക ജനറൽ ബോഡി യോഗം 17-8-2020 തിങ്കളാഴ്ച വൈകുന്നേരം 7:00 മണിമുതൽ ഓൺലൈൻ വഴി ചേർന്നു. 

    ബിഡികെ പയ്യന്നൂർ താലൂക്ക്  പ്രസിഡന്റ്‌ ശ്രീ ഇബ്രാഹീം കാങ്കോലിന്റെ അധ്യക്ഷതയിൽ നടന്ന യോഗം ബിഡികെ സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ. സിറാജ് തവനൂർ ഉദ്ഘാടനം ചെയ്തു.

    ബിഡികെ കോ-ഫൌണ്ടർ ശ്രീമതി. സരസ്വതി മനോജ്‌ മുഖ്യ പ്രഭാഷണം നടത്തി. വിവിധ താലൂക്ക്, ജില്ലാ, സംസ്ഥാന ഭാരവാഹികൾ ആശംസ അർപ്പിച്ചു സംസാരിച്ചു. 2020- 21 വർഷത്തെ പുതിയ ഭാരവാഹികളായി അശ്വിൻ നാഥ്‌ (പ്രസിഡന്റ്‌), സാബിത്ത് കോയിപ്ര (സെക്രട്ടറി ), ഇർഫാദ് കാങ്കോൽ (ട്രഷറർ) എന്നിവരെ നിയമിച്ചു.

    യോഗത്തിൽ ശ്രീ അശ്വിൻ നാഥ്‌ സ്വാഗതവും സനൽ അതിയടം നന്ദിയും പറഞ്ഞു.
    https://pagead2.googlesyndication.com/pagead/js/adsbygoogle.js

    No comments

    Post Top Ad

    Post Bottom Ad