Header Ads

  • Breaking News

    സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


    തിരുവനന്തപുരം
    സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച മുതൽ ആരംഭിക്കും. ഓണത്തോടനുബന്ധിച്ച് 88 ലക്ഷത്തോളം വരുന്ന റേഷൻ കാർഡ് ഉടമകൾക്ക് 11 ഇനം പലവ്യഞ്ജനങ്ങളാണ് വിതരണം ചെയ്യുക. രണ്ടായിരത്തോളം പാക്കിങ് കേന്ദ്രങ്ങളിൽ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ സാധനങ്ങളുടെ ഗുണനിലവാരവും തൂക്കവും പരിശോധിച്ച് കിറ്റുകൾ തയ്യാറാക്കിയാണ് കാർഡ് ഉടമകൾക്ക് നൽകുക.

    കിറ്റ് വിതരണം എങ്ങനെ?

    അഞ്ഞൂറ് രൂപയോളം വിലയുള്ള പലവ്യഞ്ജനങ്ങളായിരിക്കും കിറ്റിൽ ഉണ്ടാവുക. സപ്ലൈക്കോ വിവിധ കേന്ദ്രങ്ങളിൽ പാക്ക് ചെയ്യുന്ന കിറ്റുകൾ റേഷൻ കട വഴി വിതരണം ചെയ്യും. റേഷൻ കാർഡ് ഉടമകൾ ജുലൈ മാസത്തിൽ ഏത് റേഷൻ കടയിൽ നിന്നാണോ റേഷൻ വാങ്ങിയത് ആ കടയിൽ നിന്നായിരിക്കും കിറ്റ് ലഭിക്കുക.


    മഞ്ഞ കാ‍ര്‍ഡുകാ‍ര്‍ക്ക് കിറ്റ് ലഭിക്കുന്ന തിയ്യതി

    അന്ത്യോദയ വിഭാഗത്തിൽപ്പെട്ട (മഞ്ഞ കാ‍ര്‍ഡ്) 5.95 ലക്ഷം പേർക്കാണ് ആദ്യം കിറ്റുകൾ വിതരണം ചെയ്യുക. പിന്നീട് 31 ലക്ഷം മുൻഗണനാ കാർഡുകൾക്ക് കിറ്റുകൾ നൽകും. ഓഗസ്റ്റ് 13,14,16 തിയ്യതികളിലായിരിക്കും അന്ത്യോദയ കാർഡുകൾക്ക് കിറ്റുകൾ നൽകുക.

    പിങ്ക് കാ‍ര്‍ഡുള്ളവ‍ര്‍ക്ക് കിറ്റ് ലഭിക്കുന്ന ദിവസം

    19,20,21,22 തിയ്യതികളിൽ മുൻഗണനാ വിഭാഗത്തിലുള്ളവർക്ക് (പിങ്ക് കാർഡ്) കിറ്റുകൾ നൽകും. റേഷൻ കടയിൽ നിന്നും കുറഞ്ഞ അളവിൽ ധാന്യം ലഭിച്ചിരുന്ന മുൻഗണനാ വിഭാഗത്തിന് 15 രൂപ നിരക്കിൽ സ്പെഷ്യൽ അരിയുടെ വിതരണം വ്യാഴാഴ്ച മുതൽ ആരംഭിക്കും.

    നീല, വെള്ള കാ‍ര്‍ഡുള്ളവര്‍ക്ക് കിറ്റ് ലഭിക്കുന്നത് എന്ന്?

    ഓണത്തിന് മുമ്പായിട്ടായിരിക്കും ശേഷിക്കുന്ന 51 ലക്ഷത്തോളം കുടുംബങ്ങൾക്ക് (വെള്ള, നീല കാർഡുകൾ) കിറ്റുകൾ വിതരണം ചെയ്യുക. ഓഗസ്റ്റ് 21 മുതൽ പത്ത് ദിവസത്തേക്ക് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഓണ ചന്ത ആരംഭിക്കും.

    No comments

    Post Top Ad

    Post Bottom Ad