Header Ads

  • Breaking News

    കൊച്ചിയില്‍ യുവാവിനൊപ്പം മുറിയെടുത്ത പെണ്‍കുട്ടി രക്തസ്രാവമുണ്ടായി മരിച്ച സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്, യുവാവ് ചെയ്തത്


    കൊച്ചി: കൊച്ചിയില്‍ യുവാവിനൊപ്പം ഹോട്ടലിൽ മുറിയെടുത്ത പെണ്‍കുട്ടി മരിച്ചത് ശരീരത്തിലെ മൂന്നിലൊന്ന് രക്തം വാര്‍ന്ന് പോയത് മൂലമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. യുവാവുമായുള്ള ബന്ധത്തിനിടെ രഹസ്യഭാഗത്തുണ്ടായ മുറിവില്‍ നിന്ന് ശരീരത്തിലെ മൂന്നിലൊന്ന് രക്തം വാര്‍ന്ന് പോയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അമിതമായി രക്തം വാര്‍ന്ന് പോയത് മൂലം ഹൃദയത്തിന് ആവശ്യമായ രക്തം പമ്പ് ചെയ്യാനാകാതെ വരുന്ന അവസ്ഥയിലേക്ക് പെണ്‍കുട്ടി എത്തി. അമിതമായി രക്തം വാര്‍ന്ന് പോയത് മൂലം ഹൃദയത്തിന്, ആവശ്യമായ രക്തം പമ്പ് ചെയ്യാനാകാതെ വരുന്ന ഹൈപോവോ ലെമിക് ഷോക് എന്ന സ്ഥിതിയിലേക്ക് പെണ്‍കുട്ടിയെത്തി.
    എന്നാല്‍ കേസില്‍ രാസപരിശോധനാഫലം കൂടി വരണമെന്ന് പൊലീസ് വ്യക്തമാക്കി. രാസപരിശോധനാ ഫലം വന്നതിന് ശേഷമേ അന്തിമ നിഗമനത്തിലെത്താനാകൂ.കേസില്‍ വൈപ്പിന്‍സ്വദേശിയായ ഗോകുലിനെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് അറസ്റ്റ്ചെയ്തിരുന്നു. ഫെയ്സ്ബുക്കില്‍ പരിചയപ്പെട്ട എഴുപുന്ന സ്വദേശിയായ പെണ്‍കുട്ടിയെ ജോലി തരപ്പെടുത്തികൊടുക്കാം എന്ന വ്യാജേനയായിരുന്നു ഗോകുല്‍ കൊച്ചിയിലേക്ക് ക്ഷണിച്ചത്.

    തുടര്‍ന്ന് സൗത്തിലുള്ള ഹോട്ടലില്‍ മുറിയെടുക്കുകയായിരുന്നു. തുടർന്നാണ് സംഭവം ഉണ്ടായത്. പെൺകുട്ടിക്ക് രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഇയാൾ ഹോട്ടൽ ജീവനക്കാരെ വിവരം അറിയിച്ചു. ഓഗസ്റ്റ് 12 ന് രാവിലെ രക്തം വാര്‍ന്ന് കിടന്ന പെണ്‍കുട്ടിയെ ഹോട്ടല്‍ ജീവനക്കാരന്റെ സഹായത്തോടെയായിരുന്നു ആശുപത്രിയില്‍ എത്തിച്ചത്. തുടർന്ന് ഇയാൾ അവിടെ നിന്ന് മുങ്ങുകയും ചെയ്തിരുന്നു. അതെ സമയം ഗോകുലിന് പെൺകുട്ടിയുമായി ഉണ്ടായിരുന്നത് ഒരു മാസത്തെ പരിചയം മാത്രമാണ് .
    ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇവർ പരസ്പരം തങ്ങളുടെ ഫോൺ നമ്പറുകൾ കൈമാറുകയും ചുരുങ്ങിയ നാളുകൾ കൊണ്ട് പ്രണയബദ്ധരാകുകയുമായിരുന്നു.ഹോട്ടലില്‍ എത്തി ഫോണ്‍ നമ്പർ ശേഖരിച്ചാണ് പൊലീസ് ഗോകുലിനെ പിടിച്ചത്. ആലുവയില്‍ നിന്ന് രക്ഷപ്പെട്ട ഗോകുലിനെ ഇടപ്പള്ളിയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. ഇതിനിടെയാണ് പ്രണയവും മറ്റും സമ്മതിച്ചത്. ഇതിനിടെ കുറ്റകരമായ അനാസ്ഥയുണ്ടായെന്ന് കണ്ടെത്തി. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

    No comments

    Post Top Ad

    Post Bottom Ad