Header Ads

  • Breaking News

    ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന ചന്ദന മുട്ടികളുമായി ഒരാൾ അറസ്റ്റിൽ

    ശിവപുരം: 
    ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന എൺപത്തിയൊന്നര കിലോ ചന്ദന മുട്ടികളുമായി ഒരാൾ അറസ്റ്റിൽ. ശിവപുരം നടുവനാട് മേഖലയിൽ നടത്തിയ പരിശോധനയിലാണ് നടുവനാട് ഈയ്യംബോഡിലെ കെ.രഞ്ചിത്ത് പിടിയിലായത്. ചന്ദനമുട്ടികൾ കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും പിടികൂടി.

    കണ്ണൂർ ഫ്ളെെയിംഗ് സ്ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പി.പ്രസാദ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അനസ് , സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. ഷൈജു, സീനിയർ ഫോറസ്റ്റ് ഡ്രൈവർ ടി. പ്രജീഷ് തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

    പിടികൂടിയ ചന്ദന മുട്ടികൾക്ക് എട്ടു ലക്ഷത്തോളം രൂപ വിലവരുന്നതാണെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad