• Breaking News

    ദേശീയപാതയിൽ നാളെ മുതൽ വാഹന നിരോധനം


    കണ്ണൂർ: ദേശീയപാത കണ്ണൂർ ഡിവിഷന്റെ കീഴിൽ താണ മുതൽ ധർമ്മടം വരെ റോഡ് പണി നടക്കുന്നതിനാൽ കൊടുവള്ളി മുതൽ മൊയ്തു പാലം വരെ രാത്രി വാഹന ഗതാഗതം നിരോധിക്കും. 21 മുതൽ 27 വരെ രാത്രി 9 മുതൽ രാവിലെ 6വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സമയം കണ്ണൂരിനും തലശ്ശേരിക്കും ഇടയിലുള്ള വലിയ വാഹനങ്ങൾ കൊടുവള്ളി- പിണറായി -മമ്പറം- കാടാച്ചിറ -ചാല- താഴെചൊവ്വ വഴി പോകണം. ചെറിയ വാഹനങ്ങൾ മീത്തലെ പീടിക -ചിറക്കുനി- മമ്മാക്കുന്ന്പാലം- കാടാച്ചിറ -ചാല- താഴെചൊവ്വ വഴിയും പോകണം. ധർമ്മടം പോലീസ് സ്റ്റേഷൻ മുതൽ മീത്തലെ പീടിക വരെയുള്ള റോഡ് പണി ഓണത്തിനു മുൻപ് പൂർത്തിയാകും.

    No comments

    Post top Ad

    Post Bottom Ad