+918891565197
+918891565197
  • Breaking News

    കണ്ണൂർ ജില്ലയില്‍ 78 പേര്‍ക്ക് കൂടി കൊവിഡ്; 70 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ


    ജില്ലയില്‍ 78 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. 70 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും അഞ്ചു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകനും ഒരു ഡിഎസ്‌സി ഉദ്യോഗസ്ഥനും പുതുതായി രോഗം സ്ഥിരീകരിച്ചു. 
    ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2513 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 44 പേരടക്കം 1713 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 16 പേര്‍ ഉള്‍പ്പെടെ 24 പേര്‍ മരണപ്പെട്ടു. ബാക്കി 776 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

    No comments

    Post Bottom Ad

    +918891565197
    +918891565197
    17 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197