Header Ads

  • Breaking News

    മൊറാഴയിൽ പട്ടികജാതിക്കാർക്കുള്ള കെട്ടിടസമുച്ചയം ഒരുങ്ങി; ഉദ്ഘാടനം 26 ന്


    ധർമശാല
    പട്ടികജാതി വിഭാഗത്തിലെ ഭൂരഹിതരും ഭവനരഹിതരുമയ നിർധന കുടുംബങ്ങൾക്ക് താമസിക്കാനായി പണിത കെട്ടിടസമുച്ചയം 26-ന് തുറന്നുകൊടുക്കും. വൈകീട്ട് നാലിന് മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനംചെയ്യും. ആന്തൂർ നഗരസഭയിലെ മൊറാഴ മുതുവാനിയിലാണ് കെട്ടിടം നിർമിച്ചത്. ഒരുകോടി രൂപ ചെലവിട്ടാണ് കെട്ടിടനിർമാണം പൂർത്തിയാക്കിയത്.
    എട്ട് കുടുംബങ്ങൾക്ക് താമസിക്കാനുള്ള സൗകര്യമാണ് സമുച്ചയത്തിലുള്ളത്. രണ്ട് കിടപ്പുമുറി, ഹാൾ, അടുക്കള, ശൗചാലയം, സ്റ്റോർ റൂം തുടങ്ങിയ സൗകര്യങ്ങൾ ഓരോ കുടുംബത്തിനും ലഭിക്കും. നഗരസഭയുടെ കീഴിലുള്ള ഒരേക്കർ സ്ഥലത്താണ് സമുച്ചയം നിർമിച്ചത്.
    ആന്തൂർ നഗരസഭയിൽ 273 പട്ടികജാതി കുടുംബങ്ങളാണുള്ളത്. ഇതിൽ അർഹരായവർക്കാണ് ഇപ്പോൾ കെട്ടിടം അനുവദിക്കുന്നത്.
    നഗരസഭയിൽ എല്ലാ വിഭാഗങ്ങളിലുമായി 385 ഭവനങ്ങളാണ് നിർമിക്കുന്നത്. ഇതിൽ 250 വീടുകളുടെ നിർമാണം പൂർത്തിയായതായി ചെയർ പേഴ്സൺ പി.കെ.ശ്യാമള പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad