Header Ads

  • Breaking News

    കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥികളുടെ ആത്മഹത്യാഭീഷണി, സഥലത്ത് സംഘര്‍ഷാവസ്ഥ (VIDEO)


    പി എസ് സി ലിസ്റ്റിൽ നിന്ന് ഉടൻ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ കളക്ടറേറ്റിന് മുന്നിലെ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. സിവിൽ പോലീസ് സ്റ്റേഷൻ ഓഫീസർസ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് നാല് ഉദ്യോഗാർത്ഥികൾ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ കലക്ട്രേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.. പോലീസും ഫയർഫോർസും സ്ഥലത്തെത്തി സമരക്കാരെ ബലം പ്രയോഗിച്ച് നീക്കം ചെയ്തു. SP സ്ഥലത്തെത്തി ചര്‍ച്ച നടത്താമെന്ന് അറിയിച്ചതോടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ കെട്ടിടത്തില്‍ നിന്ന് താഴെയിറങ്ങിയത്.

    No comments

    Post Top Ad

    Post Bottom Ad