Header Ads

  • Breaking News

    പിവി അന്‍വറിന് നേരെ ആര്‍എസ്എസിന്റെ വധശ്രമ നീക്കം; ക്രിമിനല്‍ സംഘം പിടിയില്‍; പിടിയിലായവരിൽ പഴയങ്ങാടിയിലുള്ളവരും..

    കണ്ണൂരില്‍ നിന്നുള്ള ആര്‍എസ്എസ് ക്രിമിനല്‍ സംഘം നിലമ്പൂരില്‍ പിടിയിലായി. വിപിന്‍, അഭിലാഷ്, ജിഷ്ണു, ലിനേഷ് എന്നിവരാണ് പിടിയിലായത്. ഈ ക്വട്ടേഷന്‍ സംഘം മറ്റൊരു സംഘവുമായുള്ള തര്‍ക്കത്തിനിടെ പൊലീസ് പിടിയിലാവുകയായിരുന്നു. ഇതോടെയാണ് വധശ്രമനീക്കം പാളിയത്.

    വിപിന്‍ ധനരാജ് വധക്കേസ് ഉള്‍പ്പെടെ 20 ഓളം ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. അഭിലാഷ്, ജിഷ്ണു, ലിനേഷ് എന്നിവരും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്. ഇവരെ നിലമ്പൂരില്‍ എത്തിച്ചത് ആര്‍എസ്എസുകാരനായ മുരുലകശ് നരേന്ദ്രനാണ്. മുരുകേശ് നരേന്ദ്രന്‍ നേരത്തെ അന്‍വറിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

    വധശ്രമത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിവി അന്‍വര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. വധശ്രമത്തിന് പിന്നില്‍ ആര്യാടന്‍ ഷൗക്കത്തെന്നും പിവി അന്‍വര്‍ എംഎല്‍എ വ്യക്തമാക്കി.

    No comments

    Post Top Ad

    Post Bottom Ad