Header Ads

  • Breaking News

    യുവതിക്കൊപ്പമുള്ള ലൈംഗിക വീഡിയോ പോണ്‍സൈറ്റില്‍ ഇട്ട കോളജ് പ്രൊഫസര്‍ അറസ്റ്റില്‍

    ആസാം: യുവതിക്കൊപ്പമുള്ള ലൈംഗിക വീഡിയോ പോണ്‍സൈറ്റില്‍ ഇട്ട കോളജ് പ്രൊഫസര്‍ പൊലീസ് അറസ്റ്റില്‍. അസമിലെ ദിബ്രുഗഡ് സര്‍വകലാശാലയിലെ ഗണിതവിഭാഗം അസി. പ്രൊഫ. ധ്രുവ്ജ്യോതി ചൗധരിയാണ് പിടിയിലായത്. നിരവധി പെണ്‍കുട്ടികളുമായി അശ്ലീല വീഡിയോ ചെയ്തിട്ടുണ്ടെന്ന് പ്രൊഫസര്‍ പൊലീസിനോട് സമ്മതിച്ചു. സര്‍വകലാശാല രജിസ്റ്റാര്‍ ഡോ. ഹരിചന്ദ്ര മഹന്തയുടെ പരാതിയിലാണ് പൊലീസ് പ്രൊഫസര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
    വീഡിയോ പകര്‍ത്താനായി ഉപയോഗിച്ച ക്യാമറയും വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.

    അതേസമയം, സര്‍വകലാശാലയിലെ വിദ്യാര്‍ഥികളല്ല വീഡിയോയിലുള്ളതെന്നും അത്തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും എസ് പി പറഞ്ഞു. സര്‍വകലാശാലയിലെ ചില വിദ്യാര്‍ഥിനികളുമായി ചേര്‍ന്നാണ് പ്രൊഫസര്‍ വീഡിയോ നിര്‍മിച്ചെന്ന രീതിയില്‍ അഭ്യൂഹങ്ങളും സോഷ്യല്‍മീഡിയ സന്ദേശങ്ങളും പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തിയത്.

    No comments

    Post Top Ad

    Post Bottom Ad