Header Ads

  • Breaking News

    വ്യാപാരികളെ വെട്ടിലാക്കി വഴിയോരക്കച്ചവടക്കാർ

    ആലക്കോട് -കരുവഞ്ചാൽ മേഖലയിലെ പ്രധാന ടൗണുകളിൽ പലവിധ സാധനങ്ങൾ ഷെഡ്ഡ്‌ കെട്ടിയും, ടാർപ്പായ വിരിച്ചും വാഹനങ്ങളിലും, പെട്ടി വണ്ടികളിലും കൊണ്ടുവന്നും വിൽപ്പന നടത്തുന്നത് തങ്ങളുടെ കച്ചവടത്തെ പ്രതികൂലമായി ബാധിക്കുന്നതായി മേഖലയിലെ വ്യാപാരികൾ. വസ്ത്രങ്ങൾ, പത്രങ്ങൾ, പച്ചക്കറികൾ, ബേക്കറികൾ, ഫ്രൂട്ട്സ്,ബിരിയാണി തുടങ്ങിയ പലവിധ സാധനങ്ങളാണ് ഇവർ വാഹനങ്ങളിൽ കൊണ്ട് വന്ന് വില്പന നടത്തുന്നത്. ലോക് ഡൗൺ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് ഇപ്പോൾ പുതിയ പ്രശ്നം വ്യാപാരികളെ വലയ്ക്കുന്നത്. സർക്കാർ നിർദേശിക്കുന്ന എല്ലാ നിയമങ്ങളും, ലൈസൻസുകളും അനുസരിച്ച്‌ കച്ചവടം ചെയ്യുന്ന വ്യാപാരികൾക്ക് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതാണ് ഇത്തരം വഴിയോര കച്ചവടങ്ങളെന്ന് വ്യാപാരികൾ പറയുന്നു. ഗുണനിലവാരമില്ലാത്തതും സുരക്ഷിതമല്ലാത്തതുമായ ഇത്തരം വിൽപ്പനകൾ പലവട്ടം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും വ്യാപാരികൾ ആരോപിക്കുന്നു.

    No comments

    Post Top Ad

    Post Bottom Ad