Header Ads

  • Breaking News

    ഇരിട്ടി താലൂക്ക് ആശുപത്രിയിൽ വെച്ച് കോവിഡ് പരിശോധന നടത്തുന്നു


    ഇരിട്ടി: 
    കോവിഡ് പ്രതിരോധ പ്രവർത്തനം ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി 17 ന് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ വെച്ച് കോവിഡ് പരിശോധന നടത്തുന്നു. ജൂലൈ 4 മുതൽ 11 വരെ അന്യ സംസ്ഥാനത്തു നിന്നും വന്ന പനിയോ മറ്റ് അസുഖങ്ങളോ ഇല്ലാത്ത സർവയലന്സിന്റെ ഭാഗമായി സ്വാബ് എടുക്കാൻ താത്പര്യമുള്ളവർ അടിയന്തിരമായി പേര്, അഡ്രസ്, ഫോൺ നമ്പർ കേരളത്തിൽ എത്തിയ തീയതി എന്നിവ താഴെപറയുന്ന വാട്സ് ആപ്പ് നമ്പറിലേക്ക് അയച്ചു കൊടുക്കേണ്ടതാണ്. കിറ്റുകൾ പരിമിതമായതിനാൽ ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കാണ് മുൻഗണന. 

    പരിശോധനക്കെത്തുന്നവർ അതാതു പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പോലീസ് സ്റ്റേഷനിലും വിവരമറിയിച്ചു ശേഷം സ്വന്തം വാഹനത്തിൽ എത്തണം. എവിടെയും ഇറങ്ങാതെ ആശുപത്രിയിൽ എത്തുന്നവർ വാഹനത്തിൽ ഇറങ്ങാതെ 8592087575,  759103854 നമ്പറുകളിൽ ബന്ധപ്പെട്ട ശേഷം ടെസ്റ്റിംഗ് സെന്ററിൽ എത്തണം. രജിസ്റ്റർ ചെയ്തവർക്ക് അനുവദിച്ച സമയത്തു മാത്രമേ എത്താൻ പാടുള്ളൂ. യാതൊരു വിധത്തിലും ഇവർ പൊതുജനങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെടാൻ പാടില്ല. 

    താത്പര്യമുള്ളവർ 16 ന് വൈകുന്നേരം 5 മണിക്ക് മുൻപ് 8592087575 , 9744693532 , 9496424976 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്ത് സമയം ഉറപ്പാക്കണം. സംശയ നിവാരണത്തിന് 9447944101 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

    No comments

    Post Top Ad

    Post Bottom Ad