Header Ads

  • Breaking News

    സി സീനത്ത് കണ്ണൂർ മേയർ

    കണ്ണൂർ കോർപ്പറേഷൻ മേയർ ആയി യുഡിഎഫിലെ സി. സീനത്ത് തെരഞ്ഞെടുക്കപ്പെട്ടു. സീനത്തിന്  28 വോട്ടും  എൽഡിഎഫ് സ്ഥാനാർത്ഥി ഇ പി ലതയ്ക്ക് 27 വോട്ടും ലഭിച്ചു. കസാനക്കോട്ട കൗണ്‍സിലറായ ലീഗിലെ സീനത്ത് ഇന്ന് മേയറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും.

    കോവിഡിന്‍റെ പശ്ചാത്തലത്തില്‍ കർശന നിയന്ത്രണങ്ങളോടെയാണ്  തെരഞ്ഞെടുപ്പ് നടത്തിയത്. കളക്ടറേറ്റ് പരിസരത്ത് ജില്ലാ കലക്ടര്‍  നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കൗൺസിലർമാര്‍ക്ക് സാമൂഹിക അകലം പാലിച്ചാണ് സീറ്റ് ഒരുക്കിയത്.  തെര്‍മല്‍ സ്കാനർ പരിശോധനയും ഉണ്ടായിരുന്നു. ആഹ്ലാദപ്രകടനങ്ങൾ ക്കും മറ്റും അനുമതി നിഷേധിച്ചിരുന്നു

    No comments

    Post Top Ad

    Post Bottom Ad