Header Ads

  • Breaking News

    സംസ്ഥാനത്ത് ഓണം വരെ സ്കൂളുകൾ തുറക്കില്ലെന്ന് മുഖ്യമന്ത്രി

    തിരുവനന്തപുരം : സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് നീളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമ്പർക്കത്തിലൂടെ കൊറോണ രോ​ഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. ഓ​ഗസ്റ്റ് വരെ സ്കൂളുകൾ തുറക്കാനാവില്ലെന്നാണ് വിലയിരുത്തൽ.

    സ്ഥിതി അനുകൂലമാണെങ്കിൽ തുടർന്നും ഓൺലൈൻ പഠനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. മ്പർക്കരോ​ഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്നത് വലിയ ആശങ്കയാണ് സംസ്ഥാനത്ത് ഉണ്ടാക്കുന്നത്. ഉറവിടമറിയാത്ത കേസുകളുടെ എണ്ണവും വർധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിവിധ വകുപ്പുകളുടെ തീരുമാനം. തലസ്ഥാനത്ത് പൂന്തുറയിലേത് സൂപ്പർ സ്പ്രെഡ് ആണെന്ന് കണ്ടെത്തിയ സാഹചര്യം കൂടി നിലനിർത്തിയാണ് ക്ലാസുകൾ ആരംഭിക്കുന്നത് നീട്ടിവെക്കാനുളള തീരുമാനം.

    കടുത്ത നിയന്ത്രണങ്ങളാണ് തിരുവനന്തപുരത്തും എറണാകുളത്തും ഏർപ്പെടുത്തിയിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ ക്ലാസുകൾ ആരംഭിക്കാൻ കഴിയില്ലെന്നും സർക്കാർ വിലയിരുത്തലുണ്ട്. തലസ്ഥാനത്തെ കുമരിചന്ത രോഗവ്യാപനത്തിന്റെ പ്രധാന ഉറവിടമായി മാറി. അതിനാൽ ആൾക്കൂട്ടം ഉണ്ടാകുന്ന ഒരു സംവിധാനത്തിനും സർക്കാർ ഇനി തയ്യാറാകില്ല. സ്കൂളുകൾ തുറന്നാൽ നഗര ഗ്രാമ വ്യത്യാസമില്ലാതെ രോഗവ്യാപനം വർദ്ധിക്കാൻ സാധ്യത ഉണ്ട്. എറണാകുളം ജില്ലയിലും സമ്പർക്കത്തിലൂടെ രോഗം പകരുന്നവരുടെ എണ്ണം കൂടുതലാണ്. എറണാകുളത്ത് നിശബ്ദ വ്യാപനത്തിൻറെ സാധ്യതകൾ ശക്തമാണെന്നാണ് വിലയിരുത്തൽ ഈ സാഹചര്യത്തിൽ ഓ​ഗസ്റ്റ് വരെ സ്കൂളുകൾ തുറക്കാനാവില്ലെന്നാണ് സർക്കാർ തീരുമാനം.

    No comments

    Post Top Ad

    Post Bottom Ad