Header Ads

  • Breaking News

    കേരളത്തില്‍ സ​മൂ​ഹ വ്യാ​പ​ന സൂ​ച​ന: ഐ​എം​എ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ല്‍​കി

    സംസ്ഥാനത്ത് സാമൂഹിക വ്യാപനത്തിന്റെ സാദ്ധ്യതകള്‍ ഉണ്ടെന്ന് സൂചന നല്‍കി ഐ.എം.എ. ആരോഗ്യപ്രവര്‍ത്തകര്‍ക്കെല്ലാം കൊവിഡ് പരിശോധന നടത്തണമെന്നാണ് ഐ.എം.എയുടെ ആവശ്യം. ഇതുസംബന്ധിച്ച കത്ത് ഐ.എം.എ മുഖ്യമന്ത്രിക്ക് നല്‍കി.
    സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകരുടെ കൊവിഡ് പരിശോധന നടത്തണമെന്നാണ് ഐ.എം.എയുടെ ആവശ്യം. സാമൂഹിക വ്യാപനത്തിന്റെ സൂചനകളുണ്ടെന്നും പരിശോധനകളുടെ എണ്ണം ഇനിയും കൂട്ടണമെന്നും ഐ.എം.എ ആവശ്യപ്പെടുന്നു . സ്വകാര്യ മേഖലയില്‍ കൂടി കൊവിഡ് ചികിത്സ ലഭ്യമാക്കണം. കാരുണ്യ പദ്ധതിയില്‍ കൊവിഡ് ചികിത്സ കൂടി ഉറപ്പാക്കണമെന്നും ഐ.എം.എ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
    അതേസമയം സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച്‌ ഒരാള്‍കൂടി മരിച്ചു. മുംബയില്‍ നിന്നെത്തിയ തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പനാണ് മരിച്ചത്. 27ന് മരിച്ച ഇദ്ദേഹത്തിന് മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കടുത്ത പ്രമേഹമടക്കം ശാരീരിക അവശതകളുണ്ടായിരുന്ന ഇദ്ദേഹത്തെ മുംബയില്‍ നിന്നെത്തിയ ഉടനെ നേരിട്ട് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad