Header Ads

  • Breaking News

    കോവിഡ് 19 :ഞായറാഴ്ച പേരാവൂര്‍ ഗ്രാമ പഞ്ചായത്തില്‍ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍

    പേരാവൂര്‍ ഗ്രാമ പഞ്ചായത്തില്‍ കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍  ഗ്രാമ പഞ്ചായത്തില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ അല്ലാത്ത സ്ഥലങ്ങളില്‍ കടകള്‍ 3 മണിവരെ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാവു എന്ന് സേഫ്റ്റി കമ്മറ്റി യോഗത്തില്‍ തീരുമാനം.പേരാവൂര്‍ പഞ്ചായത്തില്‍ 6മണിവരെ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സമയം അനുവദിച്ചിരുന്നത്.3 മണിക്ക് ശേഷം ടൗണുകളില്‍ എത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും ,ഹോട്ടലുകളില്‍ 6 മണിവരെ പാര്‍സല്‍ സൗകര്യവും ഹോം ഡെലിവറിയും അനുവദിക്കും.മത്സ്യ മാര്‍ക്കറ്റുകള്‍ ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ തുറക്കില്ല. തട്ടുകടകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി ഇല്ല.അനധികൃത തട്ടുകടകള്‍ പൊളിച്ച് മാറ്റാനും തീരുമാനിച്ചു. വിവാഹം,മരണാനന്തര ചടങ്ങ്,ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കണം. പാലിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കും.മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ മാത്രമേ പങ്കെടുക്കാവു.ഇത്തരംചടങ്ങുകളില്‍ എത്തുന്നവരുടെ പേരുവിവരങ്ങള്‍ ബുക്കില്‍  രേഖപ്പെടുത്തേണ്ടതാണ്,വിവാഹങ്ങള്‍ നടത്തുമ്പോള്‍ പഞ്ചായത്തില്‍  നിന്നും അനവാദം വാങ്ങണം.ഞായറാഴ്ച പേരാവൂര്‍ ഗ്രാമ പഞ്ചായത്തില്‍ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തി.ഓട്ടോറിക്ഷകള്‍ ഒറ്റ ഇരട്ട നമ്പറില്‍ മാത്രമേ ഓടാന്‍ പാടുള്ളു.കടകളില്‍ ലോഡ് ഇറക്കുന്ന സമയങ്ങളില്‍ കടകള്‍ അടച്ചിടണം .പഞ്ചായത്ത് പ്രസിഡന്റ് ജിജിജോയിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സേഫ്റ്റി കമ്മറ്റി യോഗത്തില്‍ പേരാവൂര്‍ സി ഐ പി ബി സജീവ്,വൈസ് പ്രസിഡന്റ് വി ബാബു മാസ്റ്റര്‍,താലൂക്ക് ആശുപത്രി സൂപ്രണ്ട് ഗ്രിഫിന്‍ സുരേന്ദ്രന്‍,പഞ്ചായത്ത് സെക്രട്ടറി പ്രീത ചെറുവളത്ത്,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ് പ്രദീപ്,വില്ലേജ് ഓഫീസര്‍ മനോജ് കുമാര്‍,ജെഎസ് പവിത്രന്‍,എല്‍സമ്മ ഡൊമനിക് എന്നിവര്‍ പങ്കെടുത്തു

    No comments

    Post Top Ad

    Post Bottom Ad