Header Ads

  • Breaking News

    പാപ്പിനിശ്ശേരി ഹോ​ട്ട്‌ സ്പോട്ടാ​യി പ്ര​ഖ്യാ​പി​ച്ച​ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച്‌ ഒ​രാ​ഴ്ച​യ്ക്കു ശേ​ഷം

    പാപ്പിനിശ്ശേരി
    പാപ്പിനിശ്ശേരി ഹോ​ട്ട്‌ സ്പോട്ടാ​യി പ്ര​ഖ്യാ​പി​ച്ച​ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച്‌ ഒ​രാ​ഴ്ച​യ്ക്കു ശേ​ഷം. ക​ഴി​ഞ്ഞ ആ​റി​ന് ഒ​രു സ്ത്രീ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ഒ​രാ​ഴ്ച ക​ഴി​ഞ്ഞ ഇ​ന്ന​ലെ​യാ​ണ് ഹോ​ട്ട് സ്‌​പോ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

    ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തെ പ്ര​തി​ദി​ന കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ത്താ​ബു​ള്ള​റ്റി​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​റി​യി​പ്പ് വ​ഴി​യാ​ണ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​ലും പാപ്പിനിശ്ശേരി ഹോ​ട്ട് സ്‌​പോ​ടാ​യി മാ​റി​യ വി​വ​ര​മ​റി​യു​ന്ന​ത്.

    ഖ​ത്ത​റി​ല്‍​നി​ന്നു​മെ​ത്തി​യ സ്ത്രീ​യു​ടെ കു​ടും​ബം വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​തി​നി​ട​യി​ലാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​ത്.

    പു​റ​ത്തു​നി​ന്നു​ള്ള ആ​രു​മാ​യും സമ്പർക്ക​മി​ല്ലാ​ത്ത​തി​നാ​ല്‍ അ​വ​രു​ടെ വീ​ടു​ള്‍​പ്പെ​ടു​ന്ന പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ര്‍​ഡി​ല്‍ ഒ​രാ​ഴ്ച​യാ​യി ജാ​ഗ്ര​ത​യി​ലാ​യി​രു​ന്നു.

    ഇ​ന്ന​ലെ ഇ​റ​ക്കി​യ ഹോ​ട്ട് സ്‌​പോ​ട്ട് ലി​സ്റ്റി​ലാ​ണ്  പാപ്പിനിശ്ശേരി പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ര്‍​ഡി​നെ​യും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഹോ​ട്ട് സ്‌​പോ​ട്ട് പ്ര​ഖ്യാ​പ​നം ഇ​ന്ന​ലെ​യാ​ണു​ണ്ടാ​യ​തെ​ങ്കി​ലും ആ​റു​മു​ത​ലേ പ്രാ​ബ​ല്യ​ത്തി​ലു​ണ്ടെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.

    No comments

    Post Top Ad

    Post Bottom Ad