Header Ads

  • Breaking News

    വിമാനയാത്രക്കിടെ ലൈംഗികാതിക്രമം നേരിട്ടതായി യുവതിയുടെ പരാതി

    കരിപ്പൂർ:
    വിമാനയാത്രക്കിടെ സഹയാത്രികനിൽനിന്ന്​ ലൈംഗികാതിക്രമം നേരിട്ടതായി യുവതിയുടെ പരാതി. മസ്​ക്കറ്റിൽനിന്ന്​ കരിപ്പൂരിലെത്തിയ തിരൂർ സ്വദേശിനിക്കാണ്​ വിമാനത്തിൽവെച്ച്​ ലൈംഗികാതിക്രമം നേരിട്ടത്​. 


    പുലർ​ച്ചെ 4.30നാണ്​ വിമാനം കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്​. വിമാനത്തിൽ ലൈറ്റ്​ ഓഫാക്കിയ ശേഷം തൊട്ടടുത്ത സീറ്റിലിരുന്നയാൾ ഉപദ്രവിക്കാൻ തുടങ്ങിയതായാണ്​ പരാതി. പെരിന്തൽമണ്ണ സ്വദേശിക്കെതിരെ യുവതി പൊലീസിൽ പരാതി നൽകി. പരാതിയിൽ കരിപ്പൂർ പൊലീസ്​ അന്വേഷണം ആരംഭിച്ചു.

    No comments

    Post Top Ad

    Post Bottom Ad