Header Ads

  • Breaking News

    ജില്ലയിൽ മൂന്ന്‌ കോവിഡ്‌ ആശുപത്രികൾകൂടി സജ്ജമാക്കുന്നു

    പരിയാരം
    കോവിഡ്‌ 19 രോഗികൾ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത്‌ ജില്ലയിൽ മൂന്ന്‌ കോവിഡ്‌ ആശുപത്രികൾകൂടി സജ്ജമാക്കുന്നു. പരിയാരം ഗവ. ആയുർവേദ കോളേജ് ആശുപത്രി, തളിപ്പറമ്പ് കരിമ്പത്തെ പഴയ സഹകരണ ആശുപത്രി കെട്ടിടം, പാലയാട് ഡയറ്റ് ഹോസ്റ്റൽ എന്നിവയാണ് ദുരന്തനിവാരണ നിയമപ്രകാരം അടിയന്തരമായി ഏറ്റെടുത്ത്‌ ആശുപത്രികളാക്കുക. ആവശ്യമായ സജ്ജീകരണങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻകൂടിയായ കലക്ടർ ടി വി സുഭാഷ്‌ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.


    ഗവ. ആയുർവേദ കോളേജിൽ 160 ബെഡ്ഡുകളാണുള്ളത്. ഇവിടെ ചികിത്സയിൽ കഴിയുന്ന രോഗികളെ ഉടൻ ഡിസ്ചാർജ് ചെയ്യാൻ നിർദേശം ലഭിച്ചതായി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ എൻ അജിത്കുമാർ പറഞ്ഞു. ആരോഗ്യവകുപ്പ് അധികൃതർ  ഈ ആവശ്യത്തിനായി കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് സന്ദർശിച്ചിരുന്നു. കരിമ്പത്തെ പഴയ സഹകരണ ആശുപത്രി കെട്ടിടം എയ്‌റോസിസ് കോളേജായി പ്രവർത്തിക്കുയായിരുന്നു.  ഇവിടെ നൂറിലേറെ ബെഡ്ഡുകൾ സജ്ജീകരിക്കും. പാലയാട്‌ ഡയറ്റ് ഹോസ്റ്റൽ തലശേരി മേഖലയിലെ പ്രത്യേക കോവിഡ് ചികിത്സാ കേന്ദ്രമായിരിക്കും.


    ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള ഫണ്ട്‌ ദേശീയ ആരോഗ്യദൗത്യത്തിൽ (എൻഎച്ച്‌എം)നിന്ന്‌ ഉപയോഗപ്പെടുത്തും. ഇതിനായി ഡിപിഎമ്മിനെ ചുമതലപ്പെടുത്തി.  അറ്റകുറ്റപ്പണികളുടെ ചുമതല പൊതുമരാമത്ത്‌ കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ്‌ എൻജിനിയർക്കും ഇലക്‌ട്രിക്കൽ അറ്റകുറ്റപ്പണികളുടെ ചുമതല പൊതുമരാമത്ത്‌ ഇലക്‌ട്രിക്കൽ വിഭാഗം എക്‌സിക്യുട്ടീവ്‌ എൻജിനിയർക്കുമാണ്‌. ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും ജില്ലാ മെഡിക്കൽ ഓഫീസർ ഒരുക്കും. ഫാബ്രിക്കേഷൻ/ പാർടിഷൻ ചുമതല നിർമിതി കേന്ദ്രക്ക്‌. നോഡൽ ഓഫീസറായി ഡോ. അഭിലാഷിനെ നിയോഗിച്ചു.


     പരിയാരത്തെ ഗവ. മെഡിക്കൽ കോളേജ്‌, കണ്ണൂർ ജില്ലാ ആശുപത്രി, തലശേരി ജനറൽ ആശുപത്രി, അഞ്ചരക്കണ്ടി കോവിഡ്‌ ആശുപത്രി എന്നിവിടങ്ങളിലാണ്‌ ജില്ലയിൽ കോവിഡ്‌ രോഗികളെ ചികിത്സിക്കുന്നത്‌

    No comments

    Post Top Ad

    Post Bottom Ad