Header Ads

  • Breaking News

    കൊവിഡിന് മരുന്ന്: പതഞ്ജലിയുടെ പരസ്യത്തിനെതിരെ കേന്ദ്രം

    ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് 19 ഭേദമാക്കുമെന്ന അവകാശവാദവുമായി ആ​യു​ര്‍​വേ​ദ മ​രു​ന്ന് പുറത്തിറക്കിയതിന് പിന്നാലെ പതഞ്ജലിയോട് വിശദീകരണം തേടി കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യത്തില്‍ സ​ര്‍​ക്കാ​ര്‍ പ​രി​ശോധന പൂര്‍ത്തിയാകുന്നതുവരെ കൊ​റോ​ണി​ല്‍ എ​ന്ന മരുന്നിന്‍റെ പ​ര​സ്യം നി​ര്‍​ത്തി​വ​യ്ക്കാനും കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​ട്ടു.

    മൂന്നു മുതല്‍ ഏഴു ദിവസത്തിനകം കോവിഡ് ഭേദമാകുന്ന മരുന്നാണിതെന്ന  അവകാശ വാദവുമായാണ് പതഞ്ജലി ഗ്രൂപ്പ് സ്ഥാപകന്‍ ബാബാ രാംദേവ് മരുന്ന് പുറത്തിറക്കിയത്.

    ലോകത്ത് തന്നെ കൊവിഡിനു മരുന്ന് കണ്ടെത്താനാവാത്ത പശ്ചാത്തലത്തില്‍ ഇത്തരമൊരു അവകാശവാദം ഉന്നയിച്ചു രംഗത്തെത്തിയ പതഞ്ജലിയുടെ പരസ്യം ഏറെ വിവാദങ്ങള്‍ക്കു കാരണമായേക്കും. മരുന്നിനെ കുറിച്ചുള്ള അവകാശവാദങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ശാസ്ത്രീയാടിസ്ഥാനമില്ലെന്നാണു മന്ത്രാലയത്തിന്റെ ഉത്തരവിലുള്ളത്.
    ഒരാഴ്ച കൊണ്ട് കൊവിഡ് രോഗം ഭേദമാക്കാന്‍ കഴിയുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും 100 ശതമാനം ഫലം ഉറപ്പാണെന്നും അവകാശപ്പെട്ടാണ് ‘ദിവ്യകൊറോണ’ എന്ന പാക്കേജുമായി പതഞ്ജലി ആയുര്‍വേദ മരുന്ന് പുറത്തിറക്കിയത്. ‘കൊറോണില്‍’, ‘ശ്വാസരി’ എന്നീ പേരുകളിലാണ് രണ്ട് മരുന്നുകള്‍ പുറത്തിറക്കുന്നതായി പതഞ്ജലി അറിയിച്ചത്. രണ്ട് മരുന്നുകളുമടങ്ങിയ ഒരു കിറ്റിന് 545 രൂപയാണ് വില. മരുന്ന് ഒരാഴ്ചയ്ക്കകം വിപണിയിലിറങ്ങുമെന്നും പരസ്യത്തില്‍ വ്യക്തമാക്കുന്നുണ്ട്.

    മാത്രമല്ല, 280 രോഗികളില്‍ പരീക്ഷിച്ച്‌ വിജയം കണ്ടതാണെന്നും തുടര്‍ച്ചയായ ഗവേഷണങ്ങള്‍ക്കു ശേഷമാണ് മരുന്ന് കണ്ടെത്തിയതെന്നും ബാബാ രാംദേവ് മാധ്യമങ്ങളിലൂടെ അവകാശപ്പെടുന്നുണ്ട്. മരുന്നുകളില്‍ അടങ്ങിയിട്ടുള്ള ചേരുവകളെ കുറിച്ചും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങള്‍ കൈമാറണമെന്നാണ് കേന്ദ്ര ആയുഷ് മന്ത്രാലയം പതഞ്ജലിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. മരുന്നു പരീക്ഷണം നടത്താന്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ എത്തിക്‌സ് കമ്മിറ്റിയില്‍ നിന്ന് അംഗീകാരം നേടണമെന്നാണു ചട്ടം. ജയ്പൂരിലെ നിംസ് എന്ന സ്വകാര്യ ആശുപത്രിയുമായി സഹകരിച്ചാണ് ഗവേഷണം നടത്തിയതെന്നാണ് പതഞ്ജലിയുടെ വാദം

    No comments

    Post Top Ad

    Post Bottom Ad