Header Ads

  • Breaking News

    കണ്ണൂരിലെ കോവിഡ് ബാധ : നിക്ഷാൻ ഇലക്ട്രോണിക്‌സിനെതിരെ വ്യാജ പ്രചാരണം ; എസ് പിക്ക് പരാതിനൽകി


    കണ്ണൂർ : നഗരത്തിൽ 14 വയസുകാരന് സമ്പർക്കത്തിലൂടെ കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് കണ്ണൂർ നിക്ഷാൻ ഇലക്ട്രോണിക്‌സിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി വ്യാജ പ്രചാരണം നടന്നത്. ഇതിനെതിരെ നിക്ഷാൻ ഇലക്ട്രോണിക്‌സ്‌ മാനേജ്‌മെന്റ് കണ്ണൂർ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. രോഗ ബാധ സ്ഥിരീകരിച്ച് റിപോർട്ടുകൾ പുറത്തുവന്ന് മണിക്കൂറുകൾക്കകം വാട്സ് ആപ്പുകളിൽ വോയിസ് മെസ്സേജുകൾ വ്യാപകമായി പ്രചരിച്ചിരുന്നു.

    കോവിഡ് ബാധ സ്ഥിരീകരിച്ച 14കാരൻ നിക്ഷാൻ ഷോറൂം സന്ദർശിച്ചു എന്നും അതുകൊണ്ട് ആ ദിവസങ്ങളിൽ ഷോറൂമിലെത്തിയവർ എല്ലാം രോഗബാധ ഭീഷണി നേരിടുന്നു എന്നുമാണ് വ്യാപകമായ രീതിയിൽ പ്രചാരണം നടക്കുന്നത് .ഇത് വാസ്തവ വിരുദ്ധമാണെന്നും ,14കാരനോ ,കുട്ടിയുടെ പിതാവോ നിക്ഷാൻ ഷോറൂം അടുത്ത ദിവസങ്ങളിൽ സന്ദർശിച്ചിട്ടില്ലെന്നും . മറിച്ചുള്ള പ്രചാരണങ്ങൾ തികച്ചും വ്യാജമാണെന്നും നിക്ഷാൻ ഇലക്ട്രോണിക്സ് മാനേജിംഗ് പാർട്ണർ എംഎംവി മൊയ്തു അറിയിച്ചു.

    സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് നിക്ഷാൻ പ്രവർത്തിക്കുന്നത്. മാസ്ക്, സാമൂഹിക അകലം, ഹാൻഡ് വാഷ്& സാനിടൈസർ സൗകര്യം തുടങ്ങിയവ ഉറപ്പ് വരുത്തുന്നു. കൂടാതെ, സർക്കാർ നിർദ്ദേശപ്രകാരം ഉത്പന്നങ്ങൾ വിൽക്കുന്നതിനുള്ള സുരക്ഷാ സ്റ്റോർ അംഗീകാരവും നിക്ഷാനുണ്ട്. ഏറ്റവും സുരക്ഷിതമായ ഷോപ്പിംഗ് സാഹചര്യമാണ് നിക്ഷാൻ ഇലക്ട്രോണിക്സിൽ ഒരുക്കിയിട്ടുള്ളതെന്നും എംഎംവി മൊയ്തു പറഞ്ഞു.

    കണ്ണൂർ കോർപറേഷൻ കണ്ടൈൻമെന്റ് സോൺ അയതിനാൽ ഇപ്പൊൾ നിക്ഷാൻ തുറന്നു പ്രവർത്തിക്കാത്തതിനാൽ സെയിൽസ്, സർവീസ് സേവനങ്ങൾക്കായി ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ് 9745655527 (WhatsApp)

    No comments

    Post Top Ad

    Post Bottom Ad