+918891565197
+918891565197
  • Breaking News

    കണ്ണൂരിൽ 9247 പേർ നിരീക്ഷണത്തിൽ

    സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ കോവിഡ്‌ കേസുകൾ റിപ്പോർട്ടുചെയ്‌ത വെള്ളിയാഴ്‌ച ജില്ലയിൽ പുതിയ രോഗികളില്ല.  ഇതിനകം 244 പേർക്കാണ്‌  രോഗബാധ സ്ഥിരീകരിച്ചത്‌. ഇതിൽ ഒരാൾ മരിച്ചു. 136 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 107 പേരാണ്‌ നിലവിൽ ചികിത്സയിൽ. ജില്ലയിൽ മാട്ടൂൽ പഞ്ചായത്തിലെ 14ാം വാർഡുകൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു.
    നിരീക്ഷണത്തിലുള്ളത് 9247 പേർ. ഇവരിൽ 201 പേർ ആശുപത്രിയിലും 9046 പേർ വീടുകളിലുമാണ്.  
    >
    കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 58 പേരും  ജില്ലാ ആശുപത്രിയിൽ 27 പേരും അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിൽ 89 പേരും തലശേരി ജനറൽ ആശുപത്രിയിൽ 27  പേരുമാണ് നിരീക്ഷണത്തിൽ.
    ഇതുവരെ 8414 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 7592 എണ്ണത്തിന്റെ ഫലം വന്നു. 

    ഇതിൽ 7150 എണ്ണം നെഗറ്റീവാണ്. 822 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. തുടർ പരിശോധനയിൽ പോസിറ്റീവ് ആയത് 209  എണ്ണം.

    No comments

    Post Bottom Ad

    +918891565197
    +918891565197
    17 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197