Header Ads

  • Breaking News

    പടിയൂരിൽ 400ഓളം പേർ നിരീക്ഷണത്തിൽ പ്രവേശിച്ചു ;എക്സൈസ് ജീവനാക്കാരന്റെ മരണം

    ഇരിട്ടി
    കോവിഡ് ബാധിച്ച് ബ്ലാത്തുരിലെ എക്സൈസ് ജീവനക്കാരനായ യുവാവ് സുനിൽ കുമാർ മരണമടഞ്ഞതിനെ തുടർന്ന് ആരോഗ്യ വകുപ്പും പോലീസും പടിയൂർ മേഖലയിൽ നിരീക്ഷണങ്ങളും നിയന്ത്രണങ്ങളും ശക്തതമാക്കി. പടിയൂർ കല്ല്യാട് പഞ്ചായത്തിന്റെ അധീന മേഖലയിൽ നിന്നും ഒരാൾ പോലും അനാവശ്യമായി പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പു വരുത്താൻ ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴാളപ്പിന്റെ നേതൃത്വത്തിൽ മേഖലമുഴുവൻ പോലീസ് നിയന്ത്രണത്തിലാക്കി. മരിച്ച യുവാവുമായി നേരിട്ട് സമ്പർക്കത്തിൽപ്പെട്ട 150തോളം പേരും അവരുമായി സമ്പർക്കത്തിൽപ്പെട്ട 250-ൽ അധികം പേരെയും തിരിച്ചറിഞ്ഞ് നിരീക്ഷണത്തിലാക്കി. പടിയൂർ, കല്ല്യാട്, ബ്ലാത്തൂർ, ഊരത്തൂർ , പുലിക്കാട് മേഖലയിലുള്ളവരാണ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്. പഞ്ചായത്തിന് പുറത്തും നിരവധിപേർ യുവാവുമായി സമ്പർക്കത്തിൽപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിനും ആരോഗ്യവകുപ്പിനും കിട്ടിയ വിവരം.

    ഗൗരവം മനസ്സിലാക്കി ജനങ്ങൾ സ്വയം നിയന്ത്രണത്തിലാണ്. ബ്ലാത്തൂർ, ഊരത്തൂർ, കല്ല്യാട് മേഖലകളിൽ ആരും തന്നെ വീട്ടിൽ നിന്നും പുറത്തിറങ്ങുന്നില്ല . അധികൃതരുടെ നിർദ്ദേശങ്ങൾ വരുന്നതിന് മുൻമ്പ് തന്നെ പ്രദേശവാസികൾ രോഗത്തിന്റെ തീവ്രത മനസിലാക്കി സ്വയം നിയന്ത്രണത്തിൽ ഏർപ്പെട്ടതായി പ്രദേശവാസിയും ഇരിട്ടി തഹസിൽദാറുമായ കെ.കെ. ദിവാകരൻ പറഞ്ഞു. 12ന് പനി ബാധിച്ച് ചികിത്സ തേടിയ യുവാവ് രോഗം ദേദമാകാഞ്ഞതിനെ തുടർന്ന് കണ്ണൂരിലെസ്വകാര്യ ആസ്പത്രിയിലും ചികിത്സ തേടിയിരുന്നു. അവിടെ നിന്നാണ് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റുന്നത്. രോഗം സ്ഥിരീകരിച്ച് അഞ്ചു ദിവസം എത്തും മുൻമ്പ് തന്നെ രോഗി മരിച്ചത് ഏറെ ഗൌരവമേറിയ കാര്യമാണെന്നാണ് ആരോഗ്യവകപ്പ് അധികൃതർ തന്നെ പറയുന്നത്. 

    അതുകൊണ്ട് തന്നെ പഴുതടച്ച പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിരിക്കുന്നത്. ആസ്പത്രിയിൽ പ്രവേശിച്ച പാടെ തന്നെ യുവാവിനെ വെന്റിലേറ്ററിലേക്ക് മറ്റിയതിനാൻ യുവാവിൽ നിന്നും ഒരു വിവരവും ശേഖരിക്കാനും കഴിഞ്ഞിട്ടില്ല. മേഖലയിലെ മുഴുവൻ റോഡുകളും അടച്ച് സുരക്ഷിതമാക്കിയിരിക്കുകയാണ്. അവശ്യ സാധനങ്ങളെല്ലാം വീടുകളിൽ എത്തിക്കനാണ് പഞ്ചായത്ത് സുരക്ഷാ സമിതി യോഗത്തിലുണ്ടായ തീരുമാനം. സുരക്ഷ നടപടികൾ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ വിലയിരുത്തി.

    No comments

    Post Top Ad

    Post Bottom Ad