Header Ads

  • Breaking News

    കണ്ണൂരിൽ 34 തദ്ദേശസ്ഥാപനങ്ങളിൽ കണ്ടെയ്ൻമെന്റ് സോണുകൾ


    കണ്ണൂർ
    ജി​ല്ല​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട 34 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ഡു​ക​ള്‍ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​ക്കി ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍​കൂ​ടി​യാ​യ ജി​ല്ലാ​ക​ള​ക്‌​ട​ര്‍ ടി.​വി. സു​ഭാ​ഷ് ഉ​ത്ത​ര​വി​റ​ക്കി. ഇ​തി​ല്‍ 28 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും എ​ത്തി​യ​വ​രി​ല്‍ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​വ​യാ​ണ്.
    ഇ​വി​ട​ങ്ങ​ളി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യ രോ​ഗി​ക​ളു​ടെ വീ​ടി​ന് 100 മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​ണ് ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

    എ​ന്നാ​ല്‍ സ​മ്പർക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ ആ​റ് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ഡു​ക​ള്‍ പൂ​ര്‍​ണ​മാ​യി അ​ട​ച്ചി​ടും. 

    ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ള്‍ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍: ആ​ല​ക്കോ​ട്- 1,4 വാ​ര്‍​ഡു​ക​ള്‍, ചെ​മ്ബി​ലോ​ട്- 1, ചെ​റു​പു​ഴ- 14, ചൊ​ക്ലി- 2,9, എ​രു​വേ​ശി- 12, ഇ​രി​ട്ടി- 4,9, ക​ട​ന്ന​പ്പ​ള്ളി-​പാ​ണ​പ്പു​ഴ 3,9, ക​ണി​ച്ചാ​ര്‍- 12, ക​ണ്ണ​പു​രം- 1, ക​ണ്ണൂ​ര്‍- 12, കോ​ട്ട​യം മ​ല​ബാ​ര്‍- 4,9,12,14, കു​റ്റ്യാ​ട്ടൂ​ര്‍- 11, മാ​ങ്ങാ​ട്ടി​ടം- 4, മ​ട്ട​ന്നൂ​ര്‍- 19, 31, മാ​ട്ടൂ​ല്‍- 14, 9, മ​യ്യി​ല്‍- 1, മു​ണ്ടേ​രി- 8,12,15, മു​ഴ​പ്പി​ല​ങ്ങാ​ട്- 8, ന​ടു​വി​ല്‍-1, പ​ന്ന്യ​ന്നൂ​ര്‍- 6, പാ​നൂ​ര്‍- 13,31,32,37, പാ​പ്പി​നി​ശേ​രി- 3, പാ​ട്യം- 9, പ​യ്യ​ന്നൂ​ര്‍- 13, 44, ഉ​ദ​യ​ഗി​രി- 2, വേ​ങ്ങാ​ട്- 3, രാ​മ​ന്ത​ളി- 11, ത​ല​ശേ​രി- 18, 14.

    പൂ​ര്‍​ണ​മാ​യി അ​ട​ച്ചി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ള്‍: ആ​ന്തൂ​ര്‍ -5, ധ​ര്‍​മ​ടം- 13, പാ​ട്യം- 13, പേ​രാ​വൂ​ര്‍- 11, തി​ല്ല​ങ്കേ​രി- എ​ല്ലാ​വാ​ര്‍​ഡു​ക​ളും, മു​ഴ​ക്കു​ന്ന് -എ​ല്ലാ വാ​ര്‍​ഡു​ക​ളും.

    മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്ത് പൂ​ര്‍​ണ​മാ​യും
    ഹോ​ട്ട് സ്‌​പോ​ട്ട് പ​രി​ധി​യി​ല്‍

    ഇ​രി​ട്ടി: മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്ത് പൂ​ര്‍​ണ​മാ​യി ഹോ​ട്ട് സ്‌​പോ​ട് പ​രി​ധി​യി​ലാ​ക്കാ​ന്‍ സ​ര്‍​വ​ക​ക്ഷി യോ​ഗം തീ​രു​മാ​നി​ച്ചു. അ​വ​ശ്യ​സ​ര്‍​വീ​സ് ഒ​ഴി​കെ മു​ഴു​വ​ന്‍ ക​ട​ക​ളും അ​ട​ച്ചി​ടും. കോ​വി​ഡ് ബാ​ധി​ച്ച​യാ​ളു​ക​ള്‍ നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പോ​യി​ട്ടു​ള്ള​തി​നാ​ലാ​ണ് പ​ഞ്ചാ​യ​ത്ത് മു​ഴു​വ​നാ​യി അ​ട​ച്ചി​ടു​ന്ന​ത്.

    No comments

    Post Top Ad

    Post Bottom Ad