Header Ads

  • Breaking News

    പ്രവാസികളുമായി കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഇന്നലെ ഇറങ്ങിയത് 16 ചാർട്ടേഡ് വിമാനങ്ങൾ


    മട്ടന്നൂർ‌: 
    പ്രവാസികളുമായി കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഇന്നലെ ഇറങ്ങിയത് 16 ചാർട്ടേഡ് വിമാനങ്ങൾ. ആദ്യമായാണു 16 രാജ്യാന്തര വിമാനങ്ങൾ കണ്ണൂരിൽ ഒരു ദിവസം ലാൻഡ് ചെയ്യുന്നത്. 2840 യാത്രക്കാരാണ് ഇന്നലെ എത്തിയത്. ‍ കോവിഡ് പശ്ചാത്തലത്തിൽ മേയ് 12 മുതൽ ഇന്നലെ വരെ വന്ദേഭാരത് മിഷന്റെ എയർ ഇന്ത്യയുടെ സർവീസുകൾ അടക്കം കണ്ണൂരിലെത്തിയ വിമാനങ്ങളുടെ എണ്ണം 100 കടന്നു. 

    7 വിദേശ വിമാന കമ്പനികളും എത്തി. ഇതുവരെ 18,220 യാത്രക്കാർ കണ്ണൂർ വഴി നാട്ടിലെത്തി. സൗദി എയർലൈനും സ്പൈസ് ജെറ്റും ആദ്യമായാണ് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നത്.

    No comments

    Post Top Ad

    Post Bottom Ad