Header Ads

  • Breaking News

    സ്കൂളുകളിലും ഒറ്റ – ഇരട്ടയക്ക സംവിധാനം വരുന്നു ; തീരുമാനം ഉടൻ

    ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നീക്കിയാലും കൊവിഡ് രോഗവ്യാപനം തടയാൻ സ്‌കൂളുകളിലും ‘ഒറ്റ, ഇരട്ട’ അക്ക നിയന്ത്രണം നടപ്പാക്കാൻ സാദ്ധ്യത.

    ക്ളാസുകളിൽ ഒരു സമയം 50 ശതമാനം കുട്ടികൾ മാത്രം. ബാക്കിയുള്ളവർക്ക് വീട്ടിലിരുന്ന് ഓൺലൈൻ പഠനം. എൻസി ഇ ആർ തയ്യാറാക്കിയ മാർഗരേഖ കേന്ദ്രസർക്കാർ അനുമതി ലഭിച്ചാൽ അടുത്തയാഴ്ച പ്രഖ്യാപിക്കും.

    ഒരാഴ്‌ച അല്ലെങ്കിൽ ഒരു ഷിഫ്‌റ്റിൽ സ്‌കൂളിലെ പകുതി കുട്ടികളെ വരാൻ അനുവദിക്കുകയെന്നതാണ് പ്രധാന നിർദ്ദേശം. ബാക്കി കുട്ടികളെ അദ്ധ്യാപകർക്ക് ഓൺലൈൻ ക്ളാസുകൾ വഴി പഠിപ്പിക്കാമെന്നും എൻ.സി.ഇ.ആർ.ടി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.

    No comments

    Post Top Ad

    Post Bottom Ad