Header Ads

  • Breaking News

    ഹർജി ഹൈകോടതി തള്ളി ; എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നാളെ മുതൽ തന്നെ

    എസ്എസ്എൽസി, ഹയർ സെക്കൻററി പരീക്ഷകൾ മാറ്റിവെക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. ആവശ്യമായ ക്രമീകരണങ്ങൾ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ടെന്ന വാദം പരിഗണിച്ചാണ് ഹർജി ഹൈക്കോടതി തള്ളി. മാർഗരേഖ പാലിച്ച് സർക്കാരിന് പരീക്ഷ നടത്താം. പരീക്ഷ നടത്തുന്നതിൽ സ്കൂളുകൾക്ക് പരാതിയില്ലെന്നും കോടതി നിരീക്ഷിച്ചു. മുൻകരുതൽ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും കോടതി അറിയിച്ചു. 
    പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ സ്വദേശി അനിലാണ് ഹർജി നൽകിയത്. ലോക്ക് ഡൗൺ മാർഗ നിർദേശങ്ങൾ പാലിക്കാന് സാധിക്കില്ലെന്നായിരുന്നു ഹർജിയിലെ പ്രധാന വാദം. കൂടാതെ പരീക്ഷയ്ക്ക് ഇളവ് അനുവദിച്ച കേന്ദ്രനടപടി നിയമവിരുദ്ധമെന്നും ഹർജിക്കാരൻ വാദിച്ചു. 

    മാറ്റിവെച്ച എസ്എസ്എൽസി, ഹയർ സെക്കൻററി പരീക്ഷകൾ തടസമില്ലാതെ നാളെ മുതൽ ആരംഭിക്കും. സംസ്ഥാനത്ത് 13,72012 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. 2945 എസ്എസ്എൽസി പരീക്ഷാ കേന്ദ്രങ്ങളാണ് നിലവിലുള്ളത്. ഒരു പരീക്ഷാമുറിയിൽ പരമാവധി 20 പേരായിരിക്കും ഉണ്ടാവുക. സാമൂഹിക അകലം പാലിച്ചായിരിക്കും ഇരിപ്പിടമൊരുക്കുക

    No comments

    Post Top Ad

    Post Bottom Ad