Header Ads

  • Breaking News

    മദ്യ വില്‍പ്പനക്കായുള്ള ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി


    കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ മദ്യ വില്‍പ്പനക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ബെവ് ക്യൂ ആപ്പിന് ഗൂഗിള്‍ അനുമതി നല്‍കി. 
    നാളെയോ മറ്റന്നാളോ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകും. ഇതിന്റെ പശ്ചാത്തലത്തില്‍ ഈ ആഴ്ച തന്നെ സംസ്ഥാനത്ത് മദ്യവില്‍പ്പന ആരംഭിച്ചേക്കും. ഇതിനുള്ള ഒരുക്കങ്ങളെല്ലാം എക്‌സൈസ് വകുപ്പ് ഇതിനകം പൂര്‍ത്തിയാക്കിയിരുന്നു. എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഇന്ന് എക്‌സൈസ് കമ്മീഷണറുമായുംബെവ്‌കോ മാനേജിങ് ഡയറക്ടറുമായും ചര്‍ച്ച നടത്തുന്നുണ്ട്. ഈ ചര്‍ച്ചയില്‍ മദ്യവിപണനം എന്നുതുടങ്ങുമെന്നതില്‍ ധാരണയാകും.
    സാങ്കേതിക തടസ്സങ്ങള്‍ കാരണം ആപ്പിന് ആദ്യം ഗൂഗിളിന്റെ അനുമതി ലഭിച്ചിരുന്നില്ല. പിന്നീട് ആപ്പിന്റെ സുരക്ഷാ പ്രശ്‌നങ്ങള്‍ അടക്കം പരിഹരിച്ച് വീണ്ടും അയക്കുകയായിരുന്നു. ആപ്പ് നിലവില്‍ വരുന്നതിന് രണ്ട് കടമ്പകളാണ് ഇനി ബാക്കിയുള്ളത്. ഒരേ സമയം നിരവധി ആളുകള്‍ പ്രവേശിക്കുമ്പോള്‍ തകരാറിലാകാതിരിക്കാന്‍ ലോഡിംഗ് ടെസ്റ്റ് നടത്തും. ഹാക്കിങ് ഉണ്ടാകാതിരിക്കാന്‍ സുരക്ഷാ പരിശോധനയും നടത്തും. ഇതുരണ്ടും ഒരേ സമയം നടത്താന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളത്.

    ഉപയോഗിക്കുന്ന ആളുടെ പിന്‍കോഡ് അനുസരിച്ചായിരിക്കും ആപ്പിലെ പ്രവര്‍ത്തനങ്ങള്‍. ഇതിലൂടെ ലഭിക്കുന്ന ഇടിക്കറ്റില്‍ ഏത് മദ്യഷാപ്പില്‍ എപ്പോള്‍ വരണമെന്ന് അറിയിക്കും. അതനുസരിച്ച് ഉപഭോക്താക്കള്‍ എത്തിയാല്‍ മദ്യം വാങ്ങാം. ഇടിക്കറ്റിലെ ക്യൂ ആര്‍ കോഡ് മദ്യശാലകളില്‍ സ്‌കാന്‍ ചെയ്ത് പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്യും. ഒരാള്‍ക്ക് പരമാവധി മൂന്ന് ലിറ്റര്‍ മദ്യമേ ലഭിക്കൂ. നാല് ദിവസത്തിനുള്ളില്‍ ഒരു തവണ മാത്രമേ മദ്യം നല്‍കൂ. തുടങ്ങിയ നിബന്ധനകളുമുണ്ട്. പൂര്‍ണ്ണമായും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും വിപണനം.

    No comments

    Post Top Ad

    Post Bottom Ad