Header Ads

  • Breaking News

    കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് കേളകം സ്വദേശിക്ക്

    കണ്ണൂര്‍:
    വ്യാഴാഴ്ച കണ്ണൂര്‍ ജില്ലക്കാരനായ ഒരാള്‍ക്കു കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. വയനാട് ജോലിചെയ്ത് വരുന്ന പോലീസ് ഉദ്യോഗസ്ഥനാണ് രോഗബാധ സ്ഥിരീകരിച്ചത്. 42കാരനായ ഇദ്ദേഹം വയനാട്ടിലെ ഒരു പോലിസ് സ്റ്റേഷനിലാണ് ജോലിചെയ്യുന്നത്. കേളകം സ്വദേശിയാണ്.
    ചെന്നൈയില്‍ നിന്നും വന്ന ട്രക്ക് ഡ്രൈവറിലൂടെയാണ് രോഗബാധയുണ്ടായത്. ഈ ഡ്രൈവറുമായി സമ്ബര്‍ക്കമുണ്ടായിരുന്ന വ്യക്തി ഈ പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. ഇയാള്‍ക്ക് മെയ് 10 ന് കോവിഡ് പരിശോധന പോസിറ്റീവ് ആയിരുന്നു.
    ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 2497 പേർ . ഇവരിൽ 38 പേർ ആശുപത്രിയിലും 2459 പേർ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത് . കണ്ണൂർ ഗവ . മെഡിക്കൽ കോളേജ് ആശുപത്രിയിൽ 28 പേരും കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ ഏഴ് പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ രണ്ട് പേരും കണ്ണൂർ ജില്ലാശുപത്രിയിൽ ഒരാളുമാണ് നിരീക്ഷണത്തിലുള്ളത് . ഇതുവരെ 4523 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 4465 എണ്ണത്തിന്റെ ഫലം വന്നു . ഇതിൽ 4223 എണ്ണം നെഗറ്റീവാണ് . 58 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട് . തുടർ പരിശോധനയിൽ പോസറ്റീവ് ആയത് 135 എണ്ണം . 
    കോട്ടയത്ത് കോവിഡ് ബാധിച്ച രണ്ടു വയസുകാരന്റെ അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. 29 കാരിയായ ഇവര്‍ 7 മാസം ഗര്‍ഭിണിയാണ്. ഇവരുടെ ആദ്യ പരിശോധനാ ഫലത്തിലെ സാംപിളിലെ പോരായ്മ മൂലം തിരിച്ചയച്ചിരുന്നു. ഇന്നലെ നടത്തിയ രണ്ടാം പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്. ഇരുവരും കോട്ടയം മെഡിക്കല്‍ കോളജിലാണ്.
    കുവൈത്തില്‍ നിന്ന് ഇരുവരും ഞായറാഴ്ചയാണ് മടങ്ങിയെത്തിയത്. ഇവര്‍ നെടുമ്ബാശേരിയില്‍ നിന്നു മടങ്ങിയ ടാക്സി ഡ്രൈവര്‍, യുവതിയുടെ ഉഴവൂരിലെ ഭര്‍തൃമാതാവ് എന്നിവരാണ് നിരീക്ഷണത്തിലുള്ളത്. ഇരട്ട ചേംബറുള്ള ടാക്സിയിലാണ് ഇവര്‍ വീട്ടിലെത്തിയത്. ഭര്‍തൃമാതാവുമായി അടുത്തിടപഴകിയിട്ടില്ല

    No comments

    Post Top Ad

    Post Bottom Ad