Header Ads

  • Breaking News

    മദ്യവില്‍പ്പനയ്ക്കുള്ള വെര്‍ച്വല്‍ ക്യൂ ആപ്പിന്റെ ട്രയൽ തുടങ്ങി,മദ്യവിതരണത്തിന് ഒരുക്കം തുടങ്ങി... ഏങ്ങനെ വാങ്ങാം...

    മദ്യവില്‍പ്പനയ്ക്ക് വെര്‍ച്വല്‍ ക്യൂ സംവിധാനം ഒരുക്കാന്‍ തെരഞ്ഞെടുത്ത ആപ്പിന്റെ ട്രയല്‍ തുടങ്ങി. എറണാകുളത്തെ സ്റ്റാര്‍ട്ട് അപ്പ് കമ്ബനിയാണ് ആപ്പ്‌ തയ്യാറാക്കിയത്. മദ്യവില്‍പ്പന സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ന് പുറത്തിറക്കുമെന്നും വ്യാഴാഴ്ചയോടെ മദ്യവിതരണം തുടങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

    ഔട്ട്‌ലറ്റുകളില്‍ മദ്യവിതരണത്തിന്‌ ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പ്രതിദിനം ഏഴു ലക്ഷത്തോളംപേര്‍ മദ്യം വാങ്ങാന്‍ എത്തുമെന്നാണ്‌ കണക്കാക്കുന്നത്‌. മദ്യം വാങ്ങിക്കാനുള്ള ടോക്കണുകള്‍ ആപ്പിലൂടെ വിതരണം ചെയ്യാനാണ് നീക്കം. സമയം അനുസരിച്ച്‌ ടോക്കണ്‍ ലഭിക്കും. ടോക്കണിലെ ക്യൂആര്‍ കോഡ് ബിവറേജസ് ഷോപ്പില്‍‌ സ്കാന്‍ ചെയ്തശേഷം മദ്യം നല്‍കും.

    മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ചാണ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. അടുത്തുള്ള ഷോപ്പുകളും തിരക്കു കുറഞ്ഞ ഔട്ട്ലറ്റുകളും തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ടാകും. ബിവറേജസിന്റെയും കണ്‍സ്യുമര്‍ ഫെഡിന്റെയും ഔട്ട്‌ലറ്റുകളും ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും ഉള്‍പ്പെടെ സംസ്ഥാനത്താകെയുള്ള 1200 ഓളം മദ്യവിതരണ ശാലകളുടെ വിവരം ആപ്പില്‍ ഉള്‍പ്പെടുത്തും.

    No comments

    Post Top Ad

    Post Bottom Ad