Header Ads

  • Breaking News

    പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

    രാജ്യത്ത് മെയ് 17-ന് മൂന്നാംഘട്ടത്തിന് ശേഷം ലോക്ക്ഡൗണ്‍ നീട്ടുന്നതു സംബന്ധിച്ച പ്രഖ്യാപനം മോദി നടത്തും.ലോക്ക് ഡൗണ്‍ വീണ്ടും നീട്ടിയാല്‍, നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു.

    ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധ ചെയ്യും. രാത്രി എട്ട് മണിക്കാണ് മോദിയുടെ അഭിസംബോധന.

    രാജ്യത്ത് മെയ് 17-ന് മൂന്നാംഘട്ടത്തിന് ശേഷം ലോക്ക്ഡൗണ്‍ നീട്ടുന്നതു സംബന്ധിച്ച പ്രഖ്യാപനം മോദി നടത്തും.

    ലോക്ക് ഡൗണ്‍ വീണ്ടും നീട്ടിയാല്‍, നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു.

    എന്നാല്‍ റെഡ്, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ രാത്രി കര്‍ഫ്യൂവും പൊതുഗതാഗത നിരോധനവും ഉള്‍പ്പടെ തുടരാനാണ് സാധ്യത. മെയ് 15-നകം സോണുകള്‍ എങ്ങനെ വേണമെന്ന കൃത്യമായ പട്ടിക കൈമാറാന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

    ആദ്യഘട്ട ലോക്ക്ഡൗണിലെ നിയന്ത്രണങ്ങള്‍ രണ്ടാം ഘട്ടത്തില്‍ വേണ്ടതില്ലായിരുന്നു, ഇനി മൂന്നാം ഘട്ടത്തില്‍ നല്‍കിയതിനേക്കാള്‍ ഇളവുകള്‍ കൂടുതലായി നാലാംഘട്ടത്തില്‍ നല്‍കാവുന്നതാണ്”, എന്നാണ് പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞത്.

    വിവിധ സംസ്ഥാനങ്ങള്‍ക്ക് ഗ്രീന്‍, ഓറഞ്ച്, റെഡ് സോണുകള്‍ നിര്‍ണയിക്കാന്‍ അനുമതിയുണ്ടാകുമെന്നാണ് വിവരം. ഇന്നലെ പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ആറ് സംസ്ഥാനങ്ങളാണ് യോഗത്തില്‍ ലോക്ക്ഡൗണ്‍ തുടരണമെന്ന് ആവശ്യപ്പെട്ടത്.

    ബിഹാര്‍, ഉത്തര്‍പ്രദേശ്, അസം, മഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്നാവശ്യപ്പെട്ടപ്പോള്‍, കേരളവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ഉള്‍പ്പടെ നിയന്ത്രണങ്ങളോടെ പൊതുഗതാഗതം അടക്കം അനുവദിക്കണമെന്നാണ് നിലപാടെടുത്തത്.

    ലോക്ക്ഡൗണില്‍ ഇളവുകളാകാമെങ്കിലും, ട്രെയിന്‍ ഗതാഗതം അനുവദിക്കരുതെന്ന് കേരളവും തെലങ്കാനയും ഒഡിഷയും തമിഴ്‌നാടും അടക്കമുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു.

    സാമ്പത്തികരംഗം നിശ്ചലമാക്കരുതെന്ന് തന്നെയാണ് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശം. മൂന്നാം ലോക്ക്ഡൗണിന് ശേഷവും സാമ്പത്തികമേഖലയില്‍ നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ അത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെത്തന്നെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

    No comments

    Post Top Ad

    Post Bottom Ad