Header Ads

  • Breaking News

    സംസ്ഥാനത്ത് ബസ് യാത്ര നിരക്കുകള്‍ വര്‍ധിപ്പിച്ചു

    സംസ്ഥാനത്ത് ബസ് യാത്ര നിരക്കുകള്‍ വര്‍ധിപ്പിച്ചു. 12 രൂപയാണ് മിനിമം ചാര്‍ജ്ജ്. മറ്റു ടിക്കറ്റ് നിരക്കുകളിലും ആനുപാതികമായ വര്‍ധനവുണ്ടാകും. നിബന്ധനകളോടെ ജില്ലക്കകത്ത് ഹ്രസ്വ ദൂര സര്‍വീസുകള്‍ മാത്രമാകും അനുവദിക്കുക. സാര്‍വത്രികമായ പൊതു ഗതാഗതം ഉണ്ടാകില്ല. ഹോട്ട് സ്പോട്ട് ഒഴികെയുള്ള പ്രദേശത്താണ് അന്തര്‍ജില്ലാ ബസ് യാത്രക്കുള്ള അനുമതിയെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.
    അന്തര്‍ജില്ല, അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ഉടനെ ഉണ്ടാകില്ല. ഹോട്ട് സ്പോട്ട് അല്ലാത്തയിടങ്ങളില്‍ ഓട്ടോറിക്ഷ, ടാക്സി സര്‍വീസുകള്‍ നടത്താം. കേന്ദ്രം നാലാംഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചേര്‍ന്ന അടിയന്തിര യോഗത്തിലാണ് തീരുമാനം.
    അതേസമയം, ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും നികുതിയിളവും ഡീസല്‍ സബ്‍സിഡിയും നല്‍കണമെന്ന് ബസ് ഉടമകളുടെ സംഘടന ആവശ്യപ്പെട്ടു.
    കേന്ദ്രം നാലാംഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്ത് അടിയന്തര യോഗം ചേര്‍ന്ന് തീരുമാനമെടുത്തത്. കേരളത്തില്‍ മദ്യശാലകള്‍ ബുധനാഴ്ച തുറക്കാനും തീരുമാനമായി. എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. മുടിവെട്ടാന്‍ മാത്രം ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം. അന്തര്‍ജില്ലാ യാത്രകള്‍ക്ക് പാസുകള്‍ വേണം. അന്തര്‍ സംസ്ഥാന യാത്രക്ക് കേന്ദ്രത്തിന്‍റെ അനുമതി വേണമെന്നും തീരുമാനമായി.

    No comments

    Post Top Ad

    Post Bottom Ad