Header Ads

  • Breaking News

    അതി ശക്തമായ മഴയിൽ ജില്ലയിൽ കനത്ത നാശനഷ്ടം; മയ്യിൽ പോലീസ് സ്റ്റേഷന്റെ ഓട് പാറിപ്പോയി, വൈദ്യുതി ബന്ധം താറുമാറായി


    കണ്ണൂർ: 
    ജല്ലയിൽ മിക്ക സ്ഥലങ്ങളിലും ഇടി മിന്നലോടു കൂടിയ കനത്ത മഴ. ശക്തമായ കാറ്റടിച്ച് പല സ്ഥലങ്ങളിലും മരങ്ങൾ കടപുഴകി വീണു. വീടിന്റെ മേൽക്കൂരകൾ അടക്കം തകർന്നിട്ടുണ്ട്. മയ്യിൽ പോലീസ് സ്റ്റേഷന്റെ ഓട് കാറ്റിൽ പറന്നു പോയി. സ്റ്റേഷനകം ചോർന്നൊലിച്ചു. വൈദ്യുതി ബന്ധം പല സ്ഥലങ്ങളിലും താറുമാറായി.

    പെട്ടന്നുണ്ടായ കനത്ത കാറ്റും മഴയിലും കൊളച്ചേരി നാറാത്ത് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നാശ നഷ്ടം സംഭവിച്ചു. പലയിടത്തും വൻ മരങ്ങൾ കടപുഴകി വീണിരിക്കുകയാണ്. കൊളച്ചേരിയുടെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി പോസ്റ്റിൽ മരങ്ങളും തെങ്ങുകളും വീണ് വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്‌. പല ഭാഗങ്ങളിലും വൈദ്യുതി ലൈനും പൊട്ടി വിണിറ്റുണ്ട്. റോഡിൽ മരങ്ങൾ കടപുഴകി വിണതിനാൽ പല ഭാഗങ്ങളിലും ഗതാഗതവും നിലച്ചിരിക്കുകയാണ്

    കോടിപ്പോയിൽ പള്ളിയുടെ സമീപം റോഡിൽ കമ്പി പൊട്ടി വീണു ,നാറാത്ത് മുണ്ടോൻ വയൽ തെങ് ഇലക്ട്രിക് ലൈനിന്റെ മുകളിൽ വീണു ,കമ്പിൽ മൈതാനിപ്പള്ളിയുടെ അടുത്ത് ലൈൻ കമ്പി പൊട്ടി വീണു പള്ളിപ്പറമ്പ് നഴ്സറി സ്കൂളിന്ന് സമീപം, പ്ലാവുങ്കിൽ, സദ്ദാം മുക്ക് റേഷൻ പിടികക്ക് സമീപം. പള്ളിപ്പറമ്പ് പള്ളിക്ക് സമീപം പള്ളിപ്പറമ്പ കോ ൺഗ്രസ് ഓഫിസ് റോഡിലും വൈദ്യുതി പോസ്റ്റ് ‘പൊട്ടി വീണു കൊളച്ചേരി കെ.എസ് .ഇ.ബി പരിതിയിൽ 60 ഓളം പോസ്റ്റുകൾ പൊട്ടിയിറ്റുണ്ട്. വൈദ്യുതി പുനസ്ഥാപിക്കണമെങ്കിൽ രണ്ട് ദിവസം വേണ്ടി വരുമെന്ന് കെ.എസ്‌.ഇ.ബി അധികൃതർ അറിയിച്ചു

    No comments

    Post Top Ad

    Post Bottom Ad