Header Ads

  • Breaking News

    സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി മദ്യം ബെവ് ക്യൂ ആപ്പ് തയ്യാര്‍

    Homelatestസംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി മദ്യം ബെവ് ക്യൂ ആപ്പ് തയ്യാര്‍
    സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി മദ്യം ബെവ് ക്യൂ ആപ്പ് തയ്യാര്‍
    KNRvartha May 19, 2020
    സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാനുള്ള മൊബൈല്‍ ആപ്പ് തയ്യാറായി. ബെവ് ക്യൂ (Bev Q) എന്ന പേരിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. സുരക്ഷാ പരിശോധനയും ലോഡ് ടെസ്റ്റിങും ഇപ്പോള്‍ നടന്നു വരികയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ മദ്യവില്‍പ്പന പുനരാരംഭിക്കും.
    വെര്‍ച്വല്‍ ക്യൂ വഴി മദ്യം ലഭ്യമാക്കാനുള്ള ആപ്പ് തയ്യാറാക്കി സുരക്ഷ പരിശോധനയ്ക്കായി ഗൂഗിളിന് കൈമാറിയിരിന്നു. ആപ്പിന് ഗൂഗിളിന്‍റെ അനുമതി ലഭിക്കുന്നതിന് പിന്നാലെ പ്ലേസ്റ്റോറില്‍ ആപ്പ് ലഭ്യമാക്കും. ബെവ് ക്യൂ എന്ന് പേരിട്ടിരിക്കുന്ന ആപ്പില്‍ ഒരു സമയം 50 ലക്ഷം പേര്‍ കയറി മദ്യം ബുക്ക് ചെയ്താലും ഹാങ് ആകാത്ത തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. മാസങ്ങളായി മദ്യം ലഭിക്കാത്തത് കൊണ്ട് കൂടുതല്‍ പേര്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
    നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ മദ്യശാലകള്‍ വഴി മദ്യം ലഭിച്ച്‌ തുടങ്ങും. പേരും ഫോണ്‍ നമ്ബരും സ്ഥലത്തെ സൂചിപ്പിക്കുന്ന അടയാളവും നല്‍കി മദ്യം ബുക്ക് ചെയ്യാം. ബുക്ക് ചെയ്യുമ്ബോള്‍ ലഭ്യമാകുന്ന ടോക്കണില്‍ മദ്യം ലഭ്യമാകുന്ന ഔട്ട് ലെറ്റും സമയവും ലഭിക്കും.
    അനുവദിക്കപ്പെട്ട സമയത്ത് ഔട്ട് ലെറ്റുകളില്‍ എത്തി പണം നല്‍കി മദ്യം വാങ്ങാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം. അനുവദിച്ച സമയത്ത് മദ്യം വാങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത ദിവസം മാത്രമേ മദ്യം വാങ്ങാന്‍ കഴിയൂ. സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ക്ക് എസ്‌എംഎസ് വഴി മദ്യം ബുക്ക് ചെയ്യാനുള്ള സൌകര്യം ഒരുക്കുന്നതും ബെവ്കോ ആലോചിക്കുന്നുണ്ട്.

    No comments

    Post Top Ad

    Post Bottom Ad