Header Ads

  • Breaking News

    ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടും

    ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടാന്‍ തീരുമാനമായി. ഭൂരിപക്ഷം സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനം. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇത് സമ്പന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറക്കും.

    നാലാം ഘട്ടത്തില്‍ ലോക്ക് ഡൗണിന്റെ ലക്ഷ്യത്തെ ബാധിക്കാത്ത ഇളവുകള്‍ നല്‍കും. ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനസ്ഥാപിക്കുന്ന വിഷയത്തില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്. സര്‍വീസുകള്‍ ഇപ്പോള്‍ പുനസ്ഥാപിക്കേണ്ടെന്ന് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനസ്ഥാപിക്കാന്‍ സമയമായെന്ന് വ്യോമയന മന്ത്രാലയം അഭിപ്രായപ്പെട്ടു.
    18 ന് ശേഷം സര്‍വീസ് ആരംഭിക്കാനുള്ള വിമാന കമ്പനികളുടെ അപേക്ഷ അംഗീകരിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. വിഷയത്തില്‍ അന്തിമ തിരുമാനം പ്രധാനമന്ത്രി കൈക്കൊള്ളട്ടെ എന്ന് ആഭ്യന്തരമന്ത്രാലയം നിലപാടെടുത്തു. എന്നാല്‍ മെട്രോ സര്‍വീസുകള്‍ മെയ് 30 വരെ ഉണ്ടാകില്ല.മെട്രോ സര്‍വീസുകള്‍ പുനസ്ഥാപിക്കേണ്ടെന്നാണ് തിരുമാനം. കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെതാണ് തിരുമാനം. മെട്രോ സര്‍വീസുകള്‍ 17 ന് ശേഷം പുനസ്ഥാപിക്കാനുള്ള വിവിധ സംസ്ഥാനങ്ങളുടെ അപേക്ഷ തള്ളി

    No comments

    Post Top Ad

    Post Bottom Ad