Header Ads

  • Breaking News

    സംസ്ഥാനത്തു ഇന്ന് 26 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു


    കേരളത്തില്‍ 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3 പേർക്ക് നെഗറ്റീവായി. പോസിറ്റീവ് ആയതില്‍ 14 പേര്‍ പുറത്തുനിന്ന് വന്നവരാണ്. ഏഴ് പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്,. കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

    മൂന്നു പേര്‍ക്ക് നെഗറ്റീവായി. കാസര്‍കോട്ട് 10 പേര്‍ക്കും മലപ്പുറത്ത് അഞ്ച് പേര്‍ക്കും പാലക്കാട്, വയനാട് ജില്ലകളില്‍ 3 പേര്‍ക്കും കണ്ണൂരില്‍ രണ്ടു പേര്‍ക്കും പത്തനംതിട്ട, പാലക്കാടി, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു

    ഇന്ന് മാത്രം 174 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്തു നിലവിൽ 64 പേരാണ് ചികിത്സയിൽ ഉള്ളത്. സംസ്ഥാനത്തു ഇപ്പോൾ 15 ഹോട്സ്പോറ്റുകളായി ചുരുങ്ങി.

    No comments

    Post Top Ad

    Post Bottom Ad