Header Ads

  • Breaking News

    24കാരി യുവതി ക്വട്ടേർഴ്‌സിൽ തൂങ്ങി മരിച്ച നിലയിൽ


    ചിത്താരി : 
    സൗത്ത് ചിത്താരി ക്വട്ടേർഴ്‌സിൽ താമസിക്കുന്ന റഫിയത് (24) തൂങ്ങി മരിച്ചു . തലശ്ശേരി സ്വദേശികളായ കുടുംബം വർഷങ്ങളായി സൗത്ത് ചിത്താരിയിലാണ് താമസം . നോമ്പ് തുറക്കാനുള്ള വിഭവങ്ങൾ തയ്യാറാക്കാൻ ഉമ്മയെ സഹായിക്കുന്നതിനിടയിൽ അസർ നമസ്കരിക്കാൻ മുറിയിൽ കയറി കതകടച്ച യുവതി കതക് തുറക്കാത്തതിനെ തുറന്നു സംശയം തോന്നിയ വീട്ടുകാർ കതക് തകർത്തപ്പോൾ ഫാനിൽ തൂങ്ങിയ യുവതിയെ ആണ് കാണുന്നത് . ഉടനെ നാട്ടുകാർ ചേർന്ന് സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .ചെറിയ മാനസിക അസ്വാസ്ഥ്യം ഉള്ള മുക്കൂട് സ്വദേശിയായ ഭർത്താവുമായി ചെറിയ പിണക്കത്തിൽ ആയിരുന്നു യുവതി . അയൽവാസികൾക്കെല്ലാം പ്രിയങ്കരിയായ യുവതിയുടെ മരണ വാർത്ത പ്രദേശവാസികളിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിട്ടുള്ളത് . പിതാവ് റഫീഖ് ഓട്ടോ തൊഴിലാളിയാണ് . റിയാസ് , റമീസ് , റഹീസ് തുടങ്ങിയവർ സഹോദരങ്ങളാണ്

    No comments

    Post Top Ad

    Post Bottom Ad