Header Ads

  • Breaking News

    എസ്.എസ്‌.എൽ.സി, പ്ലസ് ടു പരീക്ഷകൾ മെയ് 21 മുതൽ


    പത്താംക്ലാസ്, ഹയര്‍ സെക്കന്ററി പൊതുപരീക്ഷകള്‍ മെയ് 21 നും 29നും ഇടയില്‍ പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണയം മെയ് 13 ആരംഭിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
    പ്രൈമറി, അപ്പര്‍ പ്പൈമറി തലങ്ങലിലെ 81609 അധ്യാപകര്‍ക്ക് അധ്യാപക പരിശീലനം ഓണ്‍ലൈനായി ആരംഭിച്ചിരുന്നു. ഇത് പൂര്‍ത്തിയാക്കും. ഇതിന് പുറമേ, പ്രത്യേക അവധിക്കാല പരിശീലനം വിക്ടേഴ്‌സ് ചാനല്‍ വഴി നടത്തും.
    സമഗ്ര പോര്‍ട്ടലില്‍ അധ്യാപകരുടെ ലോഗിന്‍ വഴി ഇതിന് ആവശ്യമായ ഡിജിറ്റല്‍ സാമഗ്രികള്‍ ലഭ്യമാക്കും. പ്രൈമറി, അപ്പര്‍ പ്രൈമറി അധ്യാപകര്‍ക്ക് മെയ് പതിനാലിന് ഇത് ആരംഭിക്കും.
    സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറന്നില്ലെങ്കില്‍ കുട്ടികള്‍ക്കായി വിക്ടേഴ്‌സ് ചാനലിലൂടെ പ്രത്യേക പഠന പരിപാടികള്‍ സംപ്രേഷണം ചെയ്യും.വിക്ടേഴ്‌സ് ചാനല്‍ വീടുകളില്‍ ലഭിക്കുന്നുണ്ടെന്ന് സേവനദാതാക്കള്‍ ഉറപ്പുവരുത്തണം.
    ഇതിന് പുറമേ, വെബിലും മൊബൈലിലും ഇ-ക്ലാസുകള്‍ ലഭ്യമാക്കും. ഇത്തരത്തില്‍ ഒരു സംവിധാനവും ഇല്ലാത്ത കുട്ടികള്‍ക്ക് പ്രത്യേത സംവിധാനങ്ങള്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad