Header Ads

  • Breaking News

    മെൽബണിൽ പിണറായിക്കും മോഹൻലാലിനും ആദരമായി വമ്പൻ പരസ്യബോർഡുകൾ !! സത്യാവസ്ഥ ഇതാണ്…


    രാജ്യം മുഴുവൻ കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് ടൗണിൽ ആയിരുന്നു. കൊറോണ വൈറസ് പ്രതിരോധത്തിന് നേതൃത്വം കൊടുക്കുന്ന പിണറായി വിജയന് ആദരമർപ്പിച്ച് മെല്‍ബണ്‍ നഗരത്തില്‍ കൂറ്റന്‍ ബോർഡ് പ്രത്യക്ഷ. ഇത് സത്യം ആണോ അതോ ഫോട്ടോഷോപ്പ് വഴി ഉണ്ടാക്കിയതാണോ എന്ന സംശയത്തിലാണ് ആളുകൾ. കൊവിഡ് പ്രതിരോധന പ്രവർത്തനങ്ങളില്‍ മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും എന്താണ് ഇതിലെ വസ്തുത എന്നതിൽ ചർച്ചയിലാണ്. എന്നാൽ വൈറലായിരിക്കുന്ന ചിത്രം ഫോട്ടോഷോപ്പ് ചിത്രങ്ങളല്ല. മെല്‍ബണിലെ പ്രമുഖ മൊബൈല്‍ സേവനദാതാക്കളായ ടെല്‍സ്ട്രയുടെ ക്യാംപയിനാണ് #SayThanks. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളില്‍ സജീവമായ ആളുകള്‍ക്ക് നന്ദി അറിയിക്കാനാണ് ഈ ക്യാംപയിനിലൂടെ പൊതുജനങ്ങള്‍ക്ക് കമ്പനി അവസരമൊരുക്കുന്നത്.

    ഒരാൾ അയച്ച മെസ്സേജിന് മറുപടി ചിത്രമാണ് ഇപ്പോൾ അവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. ആരുടെ പേരുകൾ വേണമെങ്കിലും നമുക്ക് അവിടെ എഴുതാം. ചെയ്യേണ്ടത് ഇത്രമാത്രം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് നന്ദിപറയേണ്ടയാളുടെ പേര് ടെല്‍സ്ട്രയുടെ 0484 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചാല്‍ ആ പേര് ടവറിലെ ഇലക്ട്രോണിക് ബോർഡില്‍ തെളിയുകയും അതിന്‍റെ ചിത്രം എംഎംഎസ് ആയി അയക്കുന്നയാള്‍ക്ക് ലഭിക്കുകയും ചെയ്യും. ഈ ക്യാമ്പയിനിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്നും എങ്ങനെയാണ് മെസ്സേജ് അയക്കേണ്ടതെന്നും കമ്പനി അതിന്റെ വെബ്സൈറ്റിലൂടെ പ്രദർശിപ്പിച്ചിട്ടുണ്ട്. നടൻ മോഹൻലാലിന്റെ പേരും ഇത്തരത്തിൽ പരസ്യ ബോർഡിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad